'വൗ ! എന്തൊരു ഇതിഹാസ സിനിമ, ഇന്ത്യൻ സിനിമയുടെ വ്യത്യസ്ത തലം'; 'കല്‍ക്കി'യെ പുകഴ്ത്തി രജനികാന്ത്

Published : Jun 29, 2024, 05:58 PM ISTUpdated : Jun 29, 2024, 06:23 PM IST
'വൗ ! എന്തൊരു ഇതിഹാസ സിനിമ, ഇന്ത്യൻ സിനിമയുടെ വ്യത്യസ്ത തലം'; 'കല്‍ക്കി'യെ പുകഴ്ത്തി രജനികാന്ത്

Synopsis

ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. 

ന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. 

"കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാ​ഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, പ്രഭാസ്, കമൽ ഹാസൻ, ദീപിക പാദുകോണിനും കൽക്കി 2898 എഡിയുടെ എല്ലാ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. ദൈവം അനുഗ്രഹിക്കട്ടെ", എന്നാണ് രജനികാന്ത് കുറിച്ചത്. 

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ജൂണ്‍ 27നാണ് കല്‍ക്കി 2898 എഡി തിയറ്ററില്‍ എത്തിയത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍  പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ താരനിര അണിനിരന്നിരുന്നു. നാഗ് അശ്വിന്‍ ആണ് സംവിധാനം. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 191.5 കോടി  ആണ്. രണ്ടാം ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 54 കോടിയാണ് എന്നാണ് ട്രേഡ് അനലൈസ് സൈറ്റായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.  ശനി ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ കുത്തനെ കൂടും എന്നാണ് പ്രവചനം. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം ചിലപ്പോള്‍ കല്‍ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. 

'ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം'; കുഞ്ഞ് ജനിച്ചശേഷമുള്ള ഔട്ടിങ്ങിനെ കുറിച്ച് ജിസ്മി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ