'എന്തൊരു നടൻ, വാക്കുകൾക്ക് അപ്പുറം'; ഫഹദിന്റെ പ്രകടനം കണ്ട് അമ്പരന്ന് സാക്ഷാല്‍ രജനികാന്ത്

Published : Oct 08, 2024, 08:38 AM ISTUpdated : Oct 08, 2024, 09:21 AM IST
'എന്തൊരു നടൻ, വാക്കുകൾക്ക് അപ്പുറം'; ഫഹദിന്റെ പ്രകടനം കണ്ട് അമ്പരന്ന് സാക്ഷാല്‍ രജനികാന്ത്

Synopsis

വേട്ടയ്യനിൽ കോമിക് റോളിലാണ് ഫഹദ് ഫാസിൽ എത്തുന്നതെന്നാണ് വിവരം.

യ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഫഹദ് ഫാസിൽ. എന്നാൽ ചിത്രത്തിന് വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. ഒപ്പം പരിഹാസങ്ങളും. പിന്നാലെ ഏറെ കാലം ഫഹദിനെ സിനിമയിൽ ആരും കണ്ടിട്ടില്ല. ഒടുവിൽ രണ്ടാം വരവ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ഫഹദ് പതിയെ കത്തിക്കയറുക ആയിരുന്നു. പരിഹസിച്ചവരെ കൊണ്ട് നടൻ കയ്യടിപ്പിച്ചു. ഇന്ന് പാൻ ഇന്ത്യൻ താരമായി, കമൽഹാസൻ, രജനികാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഒപ്പം കട്ടയ്ക്ക് നിന്ന് അഭിനയിക്കുന്ന ഫഹദിനെ കണ്ട് മലയാളികൾ അഭിമാനിക്കുകയാണ്. 

നിലവിൽ വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ ഫഹദിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. ഫഹദിനെ പോലൊരു നച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഈവന്റിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്. 

"വേട്ടയ്യനിൽ ഫഹദ് ഫാസിലിന്റെ ഒരു അസാധാരണമായ കഥാപാത്രമുണ്ട്. ഈ വേഷത്തെക്കുറിച്ച് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ ആരാകും അത് അവതരിപ്പിക്കുക എന്ന് ഞാൻ ചിന്തിക്കുക ആയിരുന്നു. ഒടുവിൽ സംവിധായകൻ, എല്ലാവരോടും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഫഹദ് ഫാസിൽ മാത്രമെ ഈ റോളിന് ചേരൂ എന്നും പറഞ്ഞു. ഇതൊരു എന്റർടെയ്ൻമെന്റ് റോളാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങിൽ ഞാൻ അത്ഭുതപ്പെട്ടു. കാരണം. ഫഹദിന്റെ വിക്രം, മാമന്നൻ എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടിലും വില്ലനിസത്തോടുകൂടിയ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ഫഹദ് കാഴ്ചവച്ചത്. ഫഹദ് എന്തൊരു കലാകാരനാണ്! അദ്ദേഹത്തെപ്പോലൊരു സ്വാഭാവിക കലാകാരനെ ഞാൻ മുൻപ് കണ്ടിട്ടില്ല.  വാക്കുകൾക്കും അപ്പുറമാണ് ഫഹദ് ഫാസിൽ", എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ. 

വമ്പന്മാർ കൂടെ തന്നെയുണ്ട്, വൻവരവിന് 'ഖുറേഷി എബ്രഹാമും'; കുപ്രചരണങ്ങളെ മുളയിലേനുള്ളി പൃഥ്വിരാജ് !

വേട്ടയ്യനിൽ കോമിക് റോളിലാണ് ഫഹദ് ഫാസിൽ എത്തുന്നതെന്നാണ് വിവരം. അതേസമയം. ഒക്ടോബർ 10ന് ചിത്രം തിയറ്ററുകളിൽ എത്തും. ഫഹദിനും രജനികാന്തിനും പുറമെ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ
ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'