
കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് ഇന്ത്യൻ 2. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. വിമർശനങ്ങളും ട്രോളുകളും ചിത്രത്തിനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ 2വിനെ കുറിച്ച് നടൻ രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം എയർപോർട്ടിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു രജനികാന്ത്. 'നല്ല ഇരുക്കിങ്കേ..നല്ല ഇരുക്ക്', എന്നാണ് രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒപ്പം തന്റെ പുതിയ ചിത്രം വേട്ടയ്യനെ കുറിച്ചും രജനികാന്ത് സംസാരിച്ചു. ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിച്ച് കൊണ്ടിരിക്കയാണെന്നും റിലീസ് തിയതിയിൽ ഇതുവരെ തീരുമാനം ആയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂലിയുടെ ഷൂട്ടിംഗ് നല്ല രീതിയിൽ പുരോഗമിക്കുക ആണെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
ബജറ്റ് 350 കോടി, റിലീസ് 38 ഭാഷകളില്‍; കങ്കുവ ബിഗ് അപ്ഡേറ്റ് നാളെ, പിറന്നാൾ നിറവിൽ സൂര്യ
അതേസമയം, ഇന്ത്യന്‍ 2നും വരാനിരിക്കുന്ന ഇന്ത്യന്‍ 3ക്കും ചേര്‍ത്ത് 150 കോടിയാണ് കമലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 3. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ഈ ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..