
പ്രേക്ഷകപ്രീതി നേടിയ 'സാന്ത്വനം' പരമ്പരയിലെ 'അപര്‍ണ്ണ' എന്ന 'അപ്പു'വായി ജന ഹൃദയങ്ങളിലിടം നേടിയ താരമാണ് രക്ഷ. പരമ്പരയിലൂടെ സ്വന്തമാക്കിയ വലിയ ആരാധകർക്കായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. റീലും ഫോട്ടോഷൂട്ടുകളുമായി നിരന്തരം എത്തുന്ന രക്ഷയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.
'നീല ശലഭമായി വിണ്ണില്‍ പറന്നുയരുവാന്‍ മോഹം...' എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നീല ലഹങ്കയിൽ സുന്ദരിയായാണ് 'അപ്പു' എത്തുന്നത്. ലളിതമായ മേക്കോവറിലും കാണാന്‍ രാജകുമാരിയെ പോലുണ്ടെന്ന് ആരാധകർ കമന്റുകളായി പറയുന്നു ചെറിയ ഗോള്‍ഡന്‍ വര്‍ക്കുകള്‍ മാത്രമുള്ള ടോപ്പും ഭൂരിഭാഗം പ്രെയിൻ സ്‌കേര്‍ട്ടുമാണ് താരത്തിന്റെ വേഷം. ഒപ്പം കളർ ചേരുന്ന തരത്തിൽ നീലയും ഗോള്‍ഡും നിറത്തിലുള്ള കല്ലുകള്‍ പതിച്ച നെക്ലേസും രക്ഷ ധരിച്ചിട്ടുണ്ട്.
യുവാക്കൾ പോലും ആരാധകരായുള്ള പരമ്പരയാണ് 'സാന്ത്വനം'. അച്ചു സുഗന്ധ്, ഗോപിക അനില്‍, ചിപ്പി, നിത ഗോഷ് തുടങ്ങിയ വലിയ താര നിര തന്നെ പരമ്പരയിലുണ്ട്. നേരത്തെയും പരമ്പരകളിൽ വേഷമിട്ടിരുന്നെങ്കിലും 'സാന്ത്വന'ത്തിലാണ് രക്ഷ തിളങ്ങിയത്. പരമ്പരയിൽ 'ബാലന്റെ' അനുജന്‍ 'ഹരി'യുടെ ഭാര്യയായാണ് രക്ഷ എത്തുന്നത്. ഏറെ രസകരമായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷയിലൂടെ 'അപ്പു'വിനെ ഏറെ സ്നേഹിക്കുന്നവരാണ് ആരാധകർ.
കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം 'കമര്‍ക്കാറ്റ്' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പരമ്പരയിലെ 'സോഫി' എന്ന കഥാപാത്രമായാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷമാണ് രക്ഷ, 'അപര്‍ണ തമ്പി' എന്ന 'അപ്പു'വായി 'സാന്ത്വനം' പരമ്പരയിലേക്കെത്തുന്നത്. കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ് രക്ഷയുടെ ഭർത്താവ്. ബാംഗ്ലൂര്‍ ബേസ്ഡ് സോഫ്റ്റ്‍വെയര്‍ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അര്‍ക്കജ്.
Read More : 'മഹാവീര്യര്‍' പറയുന്നത് എന്തൊക്കെ?, എബ്രിഡ് ഷൈനുമായി അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ