കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും

Published : Sep 28, 2022, 10:40 AM ISTUpdated : Sep 28, 2022, 10:47 AM IST
കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും

Synopsis

രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ​ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്. 

രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 

അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി  ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന്  സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചതിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രം​ഗത്തെത്തിയിരുന്നു. ലജ്ജാകരമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസും രം​ഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം ഇടവേളയുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞത്. 

മലപ്പുറത്തുകാരൻ‌ 'മൂസ' ആയി സുരേഷ് ​ഗോപി; 'മേ ഹും മൂസ' ബുക്കിം​ഗ് ആരംഭിച്ചു

മമ്മൂട്ടിയുടെ സിബിഐ 5,'നോ വേ ഔട്ട് എന്നിവയാണ് രമേശ് പിഷാരടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. നിധിന്‍ ദേവീദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി തന്നെയാണ് നോ വേ ഔട്ടില്‍ നായകനായി എത്തിയത്. നിധിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയതും. റിമോഷ് എം എസ് ആണ് നിര്‍മ്മാണം. റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ