'ന്നാ പിന്നെ ഞാനും', ലാലേട്ടൻ മോഡൽ ഫോട്ടോ പങ്കുവെച്ച് രശ്‍മി സോമൻ

Published : Jan 15, 2023, 07:59 PM IST
'ന്നാ പിന്നെ ഞാനും', ലാലേട്ടൻ മോഡൽ ഫോട്ടോ പങ്കുവെച്ച് രശ്‍മി സോമൻ

Synopsis

രശ്‍മി സോമൻ പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.  

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രശ്‍മി സോമൻ. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ ഒരാൾ. അഭിനയത്തിൽ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭർത്താവിനൊപ്പം പോകുന്നത്. ശേഷം അടുത്തിടെ താരം മികച്ച തിരിച്ചുവരവ് നടത്തിയ ശേഷം ഇൻസ്റ്റയിലും വളരെ സജീവമാണ്

രശ്‍മി സോമൻ തന്റെ പൂച്ചക്കുട്ടിക്കൊപ്പമുള്ള സെൽഫിയാണ് പുതിയതായി പങ്കുവെക്കുന്നത്. സാധാരണ ഒരു സെൽഫിയെന്ന് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. നടൻ മോഹൻലാൽ തന്റെ പൂച്ചക്കുട്ടിക്കൊപ്പമുള്ള സെൽഫി പോസ്റ്റ്‌ ചെയ്‍തിരിക്കുന്നതിന് സമാനമായാണ് രശ്‍മിയുടെയും ചിത്രം. 'എന്നാ പിന്നെ ഞാനും എന്റെ സ്വീറ്റിയും കൂടെ' എന്നാണ് ക്യാപ്‌ഷനായി നൽകിയിരിക്കുന്നത്.

ചിത്രത്തിനു നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 'വർണ്ണപ്പകിട്ട്' എന്ന സിനിമയിലെ ലാലേട്ടന്റെ സഹോദരിയുടെ വേഷം ഓർമ വരുന്നുവെന്നാണ് ഒരു വ്യക്തി എഴുതിയ കമന്റ്. തനിക്കും ഇങ്ങനെ ഫോട്ടോ എടുക്കണമെന്നുണ്ട്, എന്നാൽ വീട്ടിലെ മാഡം സമ്മതിക്കുമോ എന്നറിയില്ലെന്ന് ഒരാൾ പറയുന്നു. ചോദിച്ച് നോക്കു എന്നാണ് ആളോടുള്ള നടിയുടെ മറുപടി. സ്വീറ്റിമാ എന്ന പേരിൽ തന്റെ പൂച്ചക്കുട്ടിയുടെ വിശേഷങ്ങൾ മാത്രം പങ്കുവെക്കാനായി ഒരു ഇൻസ്റ്റഗ്രാം പേജും താരത്തിനുണ്ട്. എന്തായാലും രശ്‍മി സോമന്റെ പുതിയ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

നാലര വർഷത്തെ ഇടവേള അവസാനിപ്പിച്ച് കൊണ്ടാണ് രശ്‍മി സോമന്റെ ‘റീ എൻട്രി' 'ഹേമാംബിക' ആയിട്ടായിരുന്നു.  പ്രേക്ഷകർ രശ്‍മിയെ സ്വീകരിക്കുകയും ചെയ്‍തു. 'കാർത്തിക ദീപം' പരമ്പരയിൽ 'ദേവ'യെന്ന കഥാപാത്രമായിട്ടാണ് ഇപ്പോൾ രശ്‍മി മിന്നി തിളങ്ങുന്നത്. കഴിഞ്ഞ നാലര വർഷമായി ഭർത്താവിനൊപ്പം താരം ദുബായിലായിരുന്നു.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ