'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ രവി തേജ

Published : Aug 03, 2022, 12:18 PM ISTUpdated : Aug 03, 2022, 12:21 PM IST
'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ രവി തേജ

Synopsis

നിര്‍മാതാവിന്റെ നഷ്‍ടം നികത്താൻ തയ്യാറായി രവി തേജ.

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി'. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ നഷ്‍ടം നികത്താന്‍ രംഗത്ത് എത്തുകയാണ് രവി തേജ.

'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് രവി തേജ.  മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.  സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

'രാമറാവു ഓണ്‍ഡ്യൂട്ടി'  ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ രവി തേജയ്‍ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു.

'പാപ്പന്‍' വ‍ന്‍ ഹിറ്റ്, സുരേഷ് ഗോപി ചിത്രം ഇനി ജിസിസിയിലേക്ക്

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പാപ്പന്‍.  സുരേഷ് ഗോപിയുടെ മകൻ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രം ജിസിസിയിലും റിലീസ് ചെയ്യുകയാണ്.

ഗള്‍ഫ് മേഖലകളില്‍ ചിത്രം ഓഗസ്റ്റ് നാല് മുതലാണ് പ്രദര്‍ശനം തുടങ്ങുക. ജിസിസി മേഖലകളിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഇതുവരെ 11.56 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം ചിത്രം 3.16 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനം ചിത്രം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഓപ്പിണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. നീതാ പിള്ളയാണ് ചിത്രത്തിലെ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.

ആർ ജെ ഷാനിന്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത് ജെ നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ് ജിഎസ് പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.

Read More : ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ, 'ലാല്‍ സിംഗ് ഛദ്ദ' ഗ്ലിംപ്‍സ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു