'ജയ് ഹനുമാന്‍' വേഷത്തിലേക്ക് സുപ്രധാന താരം വരുന്നു ?; കറക്ട് ആളെന്ന് സോഷ്യല്‍ മീഡിയ

Published : Oct 19, 2024, 06:48 PM IST
'ജയ് ഹനുമാന്‍' വേഷത്തിലേക്ക് സുപ്രധാന താരം വരുന്നു ?; കറക്ട് ആളെന്ന് സോഷ്യല്‍ മീഡിയ

Synopsis

ഹനു-മാന്‍റെ തുടർച്ചയായ ജയ് ഹനുമാനിൽ ദേശീയ അവാര്‍ഡ് ജേതാവായ പ്രമുഖ നടന്‍ എത്തുന്നുവെന്ന് റിപ്പോർട്ട്. 

ഹൈദരാബാദ്: ചലച്ചിത്ര നിർമ്മാതാവ് പ്രശാന്ത് വർമ്മ ഹിറ്റ് ചിത്രമായ ഹനു-മാന്‍റെ  തുടർച്ചയായ ജയ് ഹനുമാന്‍റെ അണിയറ  ജോലികളിലാണ്. ചിത്രത്തിലേക്ക് നടൻ ഋഷഭ്ഷെട്ടി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ അഭിനേതാക്കളെ അധികം വൈകാതെ വെളിപ്പെടുത്തുമെന്ന് പ്രശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

തെലുങ്ക് പോർട്ടലായ ആകാശവാണി തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പുതിയ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രശാന്തില്‍ നിന്നോ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നോ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ജയ് ഹനുമാനിൽ നായകനാകാനുള്ള മികച്ച തിരഞ്ഞെടുപ്പാണ് ഋഷഭ്എന്നാണ് പല പ്രതികരണങ്ങളും വരുന്നത്.

"പ്രശാന്ത് വർമ്മയുടെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയ് ഹനുമാനിൽ ഋഷഭ്ഷെട്ടിയാണ് പ്രധാന വേഷം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു." എന്നാണ് ഇപ്പോള്‍ വൈറലായ ട്വീറ്റില്‍ പറയുന്നത്. 

മിത്തോളജിക്കല്‍ കന്നഡ ചിത്രം കാന്തരയിലെ അഭിനയത്തിന് അടുത്തിടെ ദേശീയ അവാർഡ് നേടിയ ഋഷഭ് ഈ ചിത്രത്തിന്‍റെ പ്രീക്വലിന്‍റെ ജോലികളിലാണ്. കാന്താര പാര്‍ട്ട് 1 എന്നാണ് ചിത്രത്തിന്‍റെ പേര്. ജയ് ഹനുമാനിൽ പ്രശാന്ത് ഏതാനും ബോളിവുഡ് താരങ്ങളെയും ഉൾപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ വർഷമാദ്യം പുറത്തിറങ്ങിയ ഹനു-മാൻ 2024-ലെ മികച്ച ബോക്സോഫീസ് വിജയം നേടിയ തെലുങ്ക് ചിത്രങ്ങളില്‍ ഒന്നാണ്. തേജ സജ്ജ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം നേടി. പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ (പിവിസിയു) ഭാഗമാണ് ഈ ചിത്രം, പുരാണകഥകളിലെ പല സൂപ്പർഹീറോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രീതിയിലാണ് ഈ യൂണിവേഴ്സ് എന്നാണ് പ്രശാന്ത് വ്യക്തമാക്കുന്നത്. കാളി ദേവിയെ അടിസ്ഥാനമാക്കി മഹാകാളി എന്ന ചിത്രവും പ്രശാന്ത് വര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

വിജയ് ദേവരകൊണ്ട ചിത്രം വിഡി 12 പുതിയ അപ്ഡേറ്റ്; റിലീസ് ഡേറ്റ് ഇതാണ്

'സുരക്ഷ മുഖ്യം': ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു