ഋഷഭ് ഷെട്ടിക്കൊപ്പം മോഹൻലാല്‍, ആ ചോദ്യങ്ങളുമായി ആരാധകര്‍

Published : Apr 18, 2024, 07:46 PM ISTUpdated : May 02, 2024, 01:17 PM IST
ഋഷഭ് ഷെട്ടിക്കൊപ്പം മോഹൻലാല്‍, ആ ചോദ്യങ്ങളുമായി ആരാധകര്‍

Synopsis

ഋഷഭ് ഷെട്ടി നിലവില്‍ കാന്താരയുടെ തുടര്‍ച്ചയുടെ തിരക്കിലാണ്.  

കാന്താര എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി.  സംവിധായകനും ഋഷഭ് ഷെട്ടിയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ ഋഷഭ് ഷെട്ടി പുറത്തുവിട്ടിരിക്കുന്നതും ചര്‍ച്ചയാകുകയാണ്.

പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. കാന്താര ചാപ്റ്റര്‍ ഒന്ന്: എ ലെജെൻഡ് എന്ന പേരിലാണ് ഒരുക്കുന്നത്. അതിനിടയിലാണ് മോഹൻലാലുമായി കൂടിക്കാഴ്‍ച നടത്തിയിരിക്കുന്നത്. മോഹൻലാലും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മോഹൻലാലാകട്ടെ എമ്പുരാൻ എന്ന തന്റെ ചിത്രത്തിന്റെ തിരക്കിലാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും എന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

Read More: ഇനി എമ്പുരാൻ തിരുവനന്തപുരത്തേയ്‍ക്ക്, അറിയിപ്പുമായി സംവിധായകൻ പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം