ജീവിതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം അതുമാത്രം; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ

Web Desk   | Asianet News
Published : Sep 25, 2021, 09:51 AM IST
ജീവിതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം അതുമാത്രം; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ

Synopsis

താനും ബിഗ്ബോസുമായുള്ള സാമ്യങ്ങളെ കുറിച്ചും സൽമാൻ രസകരമായി പറയുന്നുണ്ട്. 

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത താൽപര്യമാണ്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. അതിൽ പ്രധാനിയാണ് സൽമാൻ ഖാൻ. താരത്തിന്റെ പ്രണയബന്ധങ്ങൾ എന്നും ബോളിവുഡിലെ ചൂടേറിയ ചർച്ചകളായിരുന്നു. ഐശ്വര്യ റായി മുതൽ നിരവധി നടിമാരുമായി സൽമാൻ ഖാന്റെ പേര് പല കാലങ്ങളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഈ ബന്ധങ്ങൾക്ക് അധിക നാളത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ ബന്ധങ്ങളെ കുറിച്ച് രസകരമായ രീതിയിൽ പറയുകയാണ് സൽമാൻ.

ബ്രഹ്മാണ്ഢ റിയാലിറ്റി ഷോയായ ഹിന്ദി ബിഗ്ബോസിന്റെ 15ാം സീസൺ തുടങ്ങാനിരിക്കേയായിരുന്നു സൽമാന്റെ പരാമർശം. ബിഗ്ബോസ് സീസൺ 4 മുതലാണ് സൽമാൻ പരിപാടിയുടെ അവതാരകനായി എത്തിയത്. പിന്നീട് കഴിഞ്ഞ 11 വർഷമായി ഈ ബന്ധം താരം തുടർന്ന് കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് സൽമാൻ ഇപ്പോൾ പറയുന്നത്.

Read Also: 'ഭാര്യയുടെ പേര് നൂര്‍, താമസം ദുബായിൽ, മകള്‍ക്ക് വയസ് 17'; സല്‍മാൻ ഖാന്റെ പ്രതികരണം

ബിഗ്ബോസുമായുള്ള ബന്ധം മാത്രമാണ് എന്റെ ജീവിതത്തിൽ ഇത്രയും നാൾ നീണ്ടു നിന്ന ഏക ബന്ധം. ബിഗ്ബോസ് ജീവിതത്തിൽ ഒരു സ്ഥിരത കൊണ്ടുവന്നു. പരസ്പരം കാണാത്ത നാല് മാസങ്ങൾ കഴിഞ്ഞ് സീസൺ അവസാനിക്കുമ്പോൾ വീണ്ടും ബിഗ്ബോസുമായി ഒന്നിക്കാനായി ഒരുപാട് ആഗ്രഹിക്കുമെന്നും സൽമാൻ ഖാൻ പറയുന്നു.

താനും ബിഗ്ബോസുമായുള്ള സാമ്യങ്ങളെ കുറിച്ചും സൽമാൻ രസകരമായി പറയുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും അവിവാഹിതരാണ്. മറ്റൊരു തടസ്സവുമില്ലാതെ ഞങ്ങൾക്ക് രണ്ട് പേർക്കും സ്വയം ഒരു ബോസാണെന്ന് ചിന്തിക്കാം. ബിഗ് ബോസ് പലതും ആഗ്രഹിക്കുന്നുണ്ട്, ഒപ്പം താനും. പക്ഷേ എനിക്ക് വേണ്ടത് ഇതുവരെ ലഭിച്ചിട്ടില്ല. കളേർസ് ടിവി ഉടൻ തന്നെ തനിക്ക് പ്രതിഫലം കൂട്ടി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രസകരമായി സൽമാൻ പറഞ്ഞു. ഒക്ടോബർ 2 നാണ് ബിഗ്ബോസ് 15-ാം സീസൺ ആരംഭിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക