
ദ ഗ്രേറ്റ് ഇന്ത്യൻ കപില്‍ ഷോ നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സാഹിത്യകാരൻ രബിന്ദ്രനാഥ് ടാഗോറിന്റെ മഹത്വത്തിന് ഷോയില്‍ വേണ്ട ആദരവ് നല്‍കിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ സല്‍മാന്റ പ്രൊഡക്ഷൻ കമ്പനി എസ്‍കെടിവിക്ക് ലീഗല്‍ നോട്ടീസ് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.
നടൻ സല്‍മാന്റെ ടീം ഒരു വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയായിരുന്നു. സല്‍മാനും നോട്ടീസ് ലഭിച്ചെന്ന് മാധ്യമ വാര്‍ത്തകള്‍ ഉണ്ടായി. അത് ഒട്ടും ശരിയല്ലാത്ത വാര്‍ത്തയാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കപില്‍ ഷോയുമായി സഹകരിക്കുന്നില്ല എന്നും സല്‍മാൻ ഖാന്റെ ടീം വ്യക്തമാക്കി. ബോംഗോ ഭാഷി മഹാ സഭാ ഫൗണ്ടേഷനാഷനാണ് ഷോയിലെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. സാംസ്‍കാരികവും മതപരവുമായ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും പറയുന്നു നോട്ടീസില്‍. കപില്‍ ശര്‍മ അവതരിപ്പിക്കുന്ന ഒടിടി ഷോയാണ് വിമര്‍ശിക്കപ്പെടുന്നത്.
ഒടുവില്‍ ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയത്. സല്‍മാന്റെ ടൈഗര്‍ 3 ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ നേടി.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.
Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ