കൊവിഡ് മുക്തയായി, കുടുംബം സുരക്ഷിതരെന്ന് നടി സമീറ റെഡ്ഡി

By Web TeamFirst Published May 1, 2021, 10:51 PM IST
Highlights

ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്ന് സമീറ റെഡ്ഡി...

ഹെദരാബാദ്: താനും കുടുംബവും കൊവിഡിൽ നിന്ന് മുകതരായെന്ന് നടി സമീറ റെഡ്ഡി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സമീറ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. സമീറ, ഭർത്താവ് അക്ഷയ് വ‍ർദെ, രണട് മക്കൾ എന്നിവർക്കാണ് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പെട്ടന്ന് സുഖം പ്രാപിക്കാൻ തന്നെ യോ​ഗ സഹായിച്ചെന്നും സമീറ റെഡ്ഡി പോസ്റ്റിൽ പറയുന്നു. 

ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങൾ ചെയ്യണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും സമീറ പറഞ്ഞു. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanchi Bags (@sanchibags)

click me!