
സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് ബോളിവുഡ് (bollywood) താരങ്ങളായി ഷാരൂഖ് ഖാനും(Shah Rukh Khan) സൽമാൻ ഖാനും(Salman Khan ). പലപ്പോഴും ഇക്കാര്യം താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. ലഹരി മരുന്ന്(drug case) കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ(aryan khan) അറസ്റ്റ് ചെയ്തപ്പോഴും അന്നേദിവസം രാത്രി തന്നെ ആശ്വസ വാക്കുകളുമായി മന്നത്തിൽ സൽമാൻ എത്തിയിരുന്നു. ഇതിനിടയിൽ ഷാരൂഖ് സല്‍മാനെക്കുറിച്ച് പറയുന്ന പഴയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കുടുംബ പ്രശ്നങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സല്‍മാന്‍ ഖാന്‍ ഉണ്ടാകുമെന്നാണ് ഷാരൂഖ് പറഞ്ഞത്. ദസ് കാ ദം എന്ന ടെലിവിഷന്‍ ഷോക്കിടെയാണ് ചോദ്യം. സൽമാൻ ആയിരുന്നു ഷോയുടെ അവതാരകൻ. എപ്പോഴും കൂടെ നില്‍ക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് സല്‍മാന്‍ ചോദിക്കുമ്പോള്‍ ''ഞാൻ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കിൽ, എന്‍റെ കുടുംബം പ്രശ്നത്തിലാണെങ്കിൽ, നിങ്ങൾ അവിടെയുണ്ടാകും'' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. തുടര്‍ന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നതും വീഡിയോയില്‍ കാണാം.
2018ല്‍ സംപ്രേക്ഷപണം ചെയ്ത പരിപാടി ആര്യന്‍ ഖാന്‍റെ അറസ്റ്റിന് ശേഷം വീണ്ടും വൈറലാവുകയായിരുന്നു. ഷാരൂഖിന്‍റെ വാക്കുകള്‍ സത്യമാണെന്ന് സല്‍മാന്‍ തെളിയിച്ചു എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ ഈ വീഡിയോ വീണ്ടും ഷെയര്‍ ചെയ്യുന്നത്.
അതേസമയം, ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും. കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ