
ആര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെ ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം വീണ്ടും സജീവ ചർച്ചയാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ആര്യന്‍ ഖാന് പിന്തുണയുമായി(support) വിവിധ മേഖലകളിൽ ഉള്ളവർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ആര്യൻ ഖാന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ(shahrukh khan) ആരാധകർ(fans).
'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍' എന്നെഴുതിയ പോസ്റ്റര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിയാണ് എസ്ആര്‍കെ ഫാന്‍സ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒപ്പം #WeStandWithSRK എന്ന ഹാഷ്‍ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗായി മാറിയിട്ടുണ്ട്.ആര്യന്‍ അറസ്റ്റിലായ അന്നുമുതല്‍ ആരാധകര്‍ വലിയ പിന്തുണയാണ് ഷാരൂഖ് ഖാനും കുടുംബത്തിനും നല്‍കുന്നത്. ചൊവ്വാഴ്ച, ഷാരൂഖിന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകര്‍ ഒത്തുകൂടിയിരുന്നു.
ശനിയാഴ്ചയാണ് എൻസിബി ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
അതേസമയം, ആര്യൻ ഖാന്‍റെയും കൂട്ട് പ്രതികളുടേയും മൊബൈൽ ഫോണുകൾ എൻസിബി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കപ്പൽ യാത്രയുടെ സംഘാടകർക്ക് ലഹരി ഉപയോഗത്തിന് പിന്നിലുള്ള പങ്കിനെക്കുറിച്ച് തെളിവുകൾ കിട്ടിയതായി എൻസിബി പറഞ്ഞു. കപ്പലിൽ പരിപാടികൾ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ