'നയൻതാര വളരെ സ്വീറ്റാണ്', 'ജവാൻ' സിനിമയില്‍ അവരെ എല്ലാവര്‍ക്കും ഇഷ്‍ടമാകുമെന്നും ഷാരൂഖ്

By Web TeamFirst Published Feb 4, 2023, 8:01 PM IST
Highlights

വിവിധ ഭാഷകളില്‍ നയൻതാര സംസാരിക്കും എന്നും ഷാരൂഖ്.

'പഠാന്റെ' വിജയ തിളക്കത്തിലാണ് ഷാരൂഖ്. 'പഠാൻ' എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്. 'പഠാന്' മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പഠാന്റെ' വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകരോട് സംവദിക്കവേ ഷാരൂഖ് നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഷാരൂഖിനൊപ്പം 'ജവാൻ' എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്ന നയൻതാരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ& ആൻസര്‍ സെഷനില്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി, ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം  ആയിരുന്നുവെന്നും സിനിമയില്‍ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു.

She is very sweet. Speaks all languages so well….fantastic experience. Hope u all will@like her in the film. https://t.co/kolfizUro1

— Shah Rukh Khan (@iamsrk)

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രാണ് 'പഠാൻ'. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാൻ' അറ്റ്‍ലി ആണ് സംവിധാനം ചെയ്യുന്നത്.  ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെ കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

click me!