റോഷനും ഷൈനും ബാലുവും; മാര്‍ത്താണ്ഡന്‍റെ 'മഹാറാണി'യ്ക്ക് തുടക്കം

Published : Sep 28, 2022, 01:22 PM ISTUpdated : Sep 28, 2022, 01:26 PM IST
റോഷനും ഷൈനും ബാലുവും; മാര്‍ത്താണ്ഡന്‍റെ 'മഹാറാണി'യ്ക്ക് തുടക്കം

Synopsis

സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആരംഭിക്കും.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മഹാറാണി' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ സ്വിച്ചോൺ കർമ്മവും പൂജയും കൊച്ചിയിൽ വച്ചു നടന്നു. സംവിധായകന്‍ ഷാജി കൈലാസ് ചടങ്ങിൽ പങ്കെടുത്തു. ജി മാര്‍ത്താണ്ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എഴുതിയ രതീഷ് രവി ആണ്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് മഹാറാണി. 'ഒരു പുതിയ പൊട്ടിച്ചിരി സമ്മാനിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. മഹാറാണി നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. 

എസ്സ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്ര നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്യാമറ-ലോകനാഥന്‍, എഡിര്‍-നൗഫല്‍ അബ്ദുള്ള, കല-സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രീയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റര്‍ - സാജു പൊറ്റയില്‍ക്കട ,റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ -ഹിരണ്‍ മോഹന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. 

അജിത്തിനൊപ്പം അടിച്ചുപൊളിച്ച ലഡാക് റൈഡ്; ചിത്രങ്ങളുമായി മഞ്ജു വാര്യർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക