'അസാമാന്യ പ്രതിഭ, ഫഹദ് എനിക്കൊപ്പം ഉണ്ടാവുന്നത് തന്നെ അഭിമാനം'; ശിവകാര്‍ത്തികേയന്‍ പറയുന്നു

Web Desk   | Asianet News
Published : Oct 09, 2021, 09:40 AM IST
'അസാമാന്യ പ്രതിഭ, ഫഹദ് എനിക്കൊപ്പം ഉണ്ടാവുന്നത് തന്നെ അഭിമാനം'; ശിവകാര്‍ത്തികേയന്‍ പറയുന്നു

Synopsis

 ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒന്നിച്ചഭിനയിച്ചത്.

സൗത്തിന്ത്യൻ സിനിമാസ്വാദകരുടെ(south indian film) പ്രിയതാരമാണ് ശിവകാർത്തിയേകൻ(sivakarthikeyan). അവതാരകനായി എത്തിയ താരം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ് സിനിമയിൽ(tamil movie) ഒഴിച്ചുകൂടാനാകാത്ത താരമായി മാറി. എന്നും ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ(fahadh faasil) പറ്റി ശിവകാർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി.ആര്‍.എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാര്‍ത്തികേയന്‍റെ പ്രതികരണം. തനിക്കേറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. മറ്റൊരു നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്നും അത് ഫഹദ് ഫാസില്‍ ആണെന്നും ശിവ വ്യക്തമാക്കുന്നു.

‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കാൻ എനിക്ക് നാലായിരം വര്‍ഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്. അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്‘എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. 

കുമ്പളങ്ങി നൈറ്റ്‌സ് ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും, അസാമാന്യമായ പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചതെന്നും അശ്വിനും പറയുന്നുണ്ട്. ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒന്നിച്ചഭിനയിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ