സയൻസ് ഫിക്ഷനുമായി ശിവകാര്‍ത്തികേയൻ, സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്, ആകാംക്ഷയായി അയലാൻ

Published : Jan 05, 2024, 06:56 PM IST
സയൻസ് ഫിക്ഷനുമായി ശിവകാര്‍ത്തികേയൻ, സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്, ആകാംക്ഷയായി അയലാൻ

Synopsis

അയലാന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്.

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലാൻ. സമീപകാലത്ത് ശിവകാര്‍ത്തികേയൻ തീര്‍ത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാല്‍ അയലാനില്‍ വലിയ പ്രതീക്ഷകളുമാണ്. ശിവകാര്‍ത്തികേയൻ നായകനായ അയലാൻ എന്ന സിനിമയുടെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യു സര്‍ട്ടഫിക്കറ്റാണ് അയലാന് എന്നതിനാല്‍ സിനിമ കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്നതാണ്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ ഇപ്പോള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചന്ന വിവരം. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

മാവീരനാണ് ശിവകാര്‍ത്തികയേൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനറെ രാജ് കമലാണ്.

Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍