
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സോനു സതീഷ്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു വില്ലത്തിയായാണ് ശ്രദ്ധ നേടിയത്. മിനിസ്‌ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾക്കൊപ്പം മകളുടെ കാര്യങ്ങളും സോനു പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങളും സോനു പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ സോനു പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'എന്റെ അമ്മ. മോളുടെ സ്വീറ്റ് അമ്മൂമ്മ. എന്റെ പഠനം, നൃത്തം, അഭിനയം, മദർഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് ഈസിയാക്കി മാറ്റി തന്നത്. നിങ്ങളില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് എന്നെ അമ്മ കെയർ ചെയ്‍തത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങൾ നടത്താനായി എനിക്കൊപ്പം നിൽക്കുന്നു. അമ്മേ ഐ ലവ് യൂ' എന്നാണ് സോനു കുറിച്ചത്. സോനുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അമ്മയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേർ എത്തി.
'സ്ത്രീധനം', 'ഭാര്യ', 'സുമംഗലീ ഭവ' എന്നീ സീരിയലുകളാണ് സോനുവിനെ പ്രശസ്‍തയാക്കിയത്. പ്രസവശേഷം സോനു പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ബോഡി ഷെയ്‍മിങ് അതിര് കടന്നപ്പോൾ സോനു പ്രതികരിക്കുകയും ചെയ്‍തിരുന്നു. സ്വന്തം നിലപാടുകള്‍ ഉറക്കെ പറയുന്ന താരമാണ് സോനു.
പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു സോനു സതീഷ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സോനു ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും മത്സരങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്‍ചവെക്കുകയും ചെയ്‍ത സോനു വാല്‍ക്കണ്ണാടിയുടെ അവതാരകയായിരുന്നു. ആ പ്രോഗ്രാമില്‍ നിന്നുമാണ് പിന്നീട് സീരിയലില്‍ എത്തുന്നത്.
Read More: റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ