സൂരിയ്ക്ക് ഒപ്പം സ്വാസിക; ഹിഷാമിന്റെ മനോഹര മെലഡിയുമായി 'മാമന്‍'

Published : May 11, 2025, 10:55 PM IST
സൂരിയ്ക്ക് ഒപ്പം സ്വാസിക; ഹിഷാമിന്റെ മനോഹര മെലഡിയുമായി 'മാമന്‍'

Synopsis

ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

സൂരി പ്രധാന വേഷത്തിൽ എത്തുന്ന 'മാമന്‍' എന്ന ചിത്രത്തിലെ മനോഹര ​ഗാനം റിലീസ് ചെയ്തു. സ്വാസികയും സൂരിയും ഒന്നിക്കുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ഹിഷാമും ശരണ്യ ശ്രീനിവാസും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ സഹോദരനും സഹോദരിയുമായാണ് സൂരിയും സ്വാസികയും എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. 

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സ്വാസികയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. രാജ്കിരണ്‍ ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ദിനേശ് പുരുഷോത്തമന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റര്‍ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കര്‍, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, വരികള്‍ വിവേക്, കോസ്റ്റ്യൂം ഡിസൈനര്‍ ഭാരതി ഷണ്‍മുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാല കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ഇ വിഗ്നേശ്വരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനോജ്, സ്റ്റില്‍സ് ആകാശ് ബി, പിആര്‍ഒ യുവരാജ്, പബ്ലിസിറ്റി ഡിസൈനര്‍ ദിനേഷ് അശോക്. ലാര്‍ക് സ്റ്റുഡിയോസിന്‍റെ ബാനറില്‍ കെ കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സീ 5 ലെ വെബ് സിരീസ് വിലങ്ങിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡ്യരാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍
പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം