‘അനുഗ്രഹീതന്‍ ആന്റണി’ ഉടന്‍ ആമസോണ്‍ ഇന്ത്യയിലെത്തും; പൈറസിയെ പിന്തുണയ്ക്കരുതെന്ന് സണ്ണി വെയ്ന്‍

By Web TeamFirst Published Jul 18, 2021, 6:47 PM IST
Highlights

96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. 

ടൻ സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി‘. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം യുഎസ്എയില്‍ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്‌ക്രീന്‍ഷോട്ടുകളും വന്ന് തുടങ്ങി. ഇപ്പോഴിതാ പൈറസിയെ പിന്തുണയ്ക്കരുതെന്ന് പ്രേക്ഷകരോട് പറയുകയാണ് സണ്ണി വെയ്നും അണിയറ പ്രവര്‍ത്തകരും.

‘അനുഗ്രീതന്‍ ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം(ഇന്ത്യയില്‍) സ്ട്രീമിങ്ങ് ആരംഭിക്കും. അതിനാല്‍ ആരും പൈറസിയെ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്’, എന്നാണ് സണ്ണി വെയ്ൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു അനുഗ്രഹീതൻ ആന്റണി. മികച്ച പ്രതികരണമായിരുന്നു അന്ന് ലഭിച്ചിരുന്നത്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവർക്കും ചിത്രം കാണാനുള്ള അവസം ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്.  

96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രം പ്രിൻസ് ജോയ് ആണ് ഒരുക്കുന്നത്. 

ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!