Paappan : 'പാപ്പ'ന്റെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് തടയണം; അപേക്ഷയുമായി സുരേഷ് ഗോപി

By Web TeamFirst Published Jul 29, 2022, 5:18 PM IST
Highlights

സുരേഷ് ​ഗോപിയുടെ​ ​ഗംഭീര തിരിച്ചുവരവ്, ജോഷി പാപ്പനെ മനോഹരമായി സ്ക്രീനിൽ എത്തിച്ചു എന്നൊക്കെയാണ് കമന്റുകൾ.

നീണ്ടകാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയെ(Suresh Gopi-Joshiy) നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' (Paappan) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ഇന്ന് രാവിലെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ​ ​ഗംഭീര തിരിച്ചുവരവ്, ജോഷി പാപ്പനെ മനോഹരമായി സ്ക്രീനിൽ എത്തിച്ചു എന്നൊക്കെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കുറിച്ച് പറയുന്നത്. ഈ അവസരത്തിൽ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. 

സിനിമ കണ്ടവര്‍ സിനിമ സ്‌പോയ്‌ലര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സിനിമയെക്കുറിച്ചുള്ള സത്യസന്ധമായ പ്രതികരണങ്ങള്‍ അറിയിക്കണമെന്നും സുരേഷ് ​ഗോ​പി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നു. "പാപ്പന്‍ ഇപ്പോള്‍ നിങ്ങളുടേതാണ്. എല്ലാ അര്‍ത്ഥത്തിലും സിനിമയുടെ സ്‌പോയ്‌ലര്‍ പങ്കിടുന്നത് തടയണമെന്ന് വിനീതമായി മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക. മറ്റുള്ളവരുടെ അനുഭവം നശിപ്പിക്കാന്‍ അനുവദിക്കരുത്', എന്നാണ് സുരേഷ് ഗോപി കുറിച്ചത്. 

എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന പാപ്പനിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ഗോകുലം മൂവി സ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

Paappan Movie Review : നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല 'പാപ്പന്‍'; റിവ്യൂ

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കയ്യിൽ ഭദ്രമായി തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈയ്നർ തന്നെയായിരിക്കും ഈ ചിത്രം. നീതാ പിള്ളയാണ് നായിക.

കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്. ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. 

click me!