ഭാഗ്യ ഒരുങ്ങിയത് സിംപിള്‍ ലുക്കില്‍, വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷികളായി പ്രധാനമന്ത്രിയും മോഹൻലാലും മമ്മൂട്ടിയും

Published : Jan 17, 2024, 02:14 PM IST
ഭാഗ്യ ഒരുങ്ങിയത് സിംപിള്‍ ലുക്കില്‍, വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷികളായി പ്രധാനമന്ത്രിയും മോഹൻലാലും മമ്മൂട്ടിയും

Synopsis

ഭാഗ്യ സുരേഷ് സിംപിള്‍ ലുക്കിലായിരുന്നു വിവാഹത്തിന് ഒരുങ്ങിയത്.  

നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങിന് സാന്നിധ്യം വഹിക്കാനെത്തി. ഭാഗ്യ സുരേഷിനെ ആശിര്‍വദിക്കാൻ മലയാള സിനിമാ ലോകത്തെയും തമിഴകത്തെയും പ്രധാനപ്പെട്ട മുൻനിര താരങ്ങളായ മോഹൻലാല്‍, മമ്മൂട്ടി, ബിജു മേനോൻ, ഖുശ്ബു തുടങ്ങി ഒട്ടേറെ പേര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. സിംപിള്‍ ലുക്കിലാണ് സുരേഷ് ഗോപിയുടെ മകള്‍ ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാഗ്യ സുരേഷ് ജീവിതത്തിലെ പ്രധാന ദിവസത്തില്‍ ധരിച്ചത് ഓറഞ്ച് നിറത്തിലുള്ള സാരിയും, അണിഞ്ഞത് ഒരു ചോക്കറും ജിമിക്കി കമ്മലും ആണ്. സാരിയില്‍ ഗോള്‍ഡൻ ഫിനിഷിംഗ് ടച്ചുമുണ്ടായിരുന്നു. വിവാഹത്തിന് ഒരുക്കിയത് ഏക്ത ബ്രൈഡലായിരുന്നു. കസവ് മുണ്ടും വേഷ്‍ടിയും ധരിച്ചാണ് വിവാഹത്തിന് വരൻ ശ്രേയസ് എത്തിയത്

ഭാഗ്യയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ഗോകുല്‍ സുരേഷിന്റെയും സുഹൃത്തായിരുന്നു ശ്രേയസ്. വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്. സഹോദരിയുടെ ഭര്‍ത്താവായി ശ്രേയസ് എത്തുന്നത് തനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ് എന്നും അനിയനെ പോലെ ആണെന്നും സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുല്‍ സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലായിരുന്നു ഭാഗ്യയുടെ വിവാഹ ചടങ്ങുകള്‍ക്ക് ക്രമീകരിച്ചിരുന്നത്. താരങ്ങള്‍ക്കായി സുരേഷ് ഗോപി 19ന് വിവാഹ വിരുന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രമുഖരെയും കൊച്ചിയിലെ വിവാഹ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ഇരുപതിനാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹ വിരുന്ന് സംഘടിപ്പിക്കാൻ സുരേഷ് ഗോപി തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Read More: വാലിബൻ ആ നാട്ടില്‍ ഒരു ദിവസം മുന്നേയെത്തും, തെന്നിന്ത്യയിലെ വമ്പൻ റീലീസ്, യുദ്ധം പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി