
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്തിരുന്നു. ചിത്രത്തിൽ റോളക്സ് എന്ന വില്ലൻ വേഷത്തിലെത്തി സൂര്യയും(suriya) പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. ലോകേഷിന്റെ തന്നെ കൈതിയിൽ ദില്ലി എന്ന കഥാപാത്രമായി കാർത്തിയും വേഷമിട്ടതാണ്. ദില്ലി എന്ന കഥാപാത്രത്തെ കുറിച്ച് വിക്രമിലും പരാമർശിക്കുന്നുണ്ട്. വിക്രത്തിന്റെ മൂന്നാം ഭാഗത്തിൽ ദില്ലിയും റോളക്സും ഒന്നിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ ഇപ്പോൾ. ഈ അവസരത്തിൽ കാർത്തിയും(karthi) സൂര്യയും ഒരേ വേദിയിലെത്തിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
വിരുമൻ എന്ന കാർത്തിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ എത്തിയതായിരുന്നു സൂര്യ. ഇരുവരും ദില്ലിയായും റോളെക്സായും മാറി ഡയലോഗുകൾ പറയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാനാകും. 'ദില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ' എന്ന് സൂര്യ ചോദിച്ചപ്പോള്‍ 'ഒന്നും ചെയ്യില്ല' എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. ദില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടില്‍ വെച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു. കാലം മറുപടി പറയും എന്നായിരുന്നു ഇതിന് സൂര്യ നല്‍കിയ മറുപടി.
സുൽത്താന് ശേഷം കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 12ന് വിരുമൻ പ്രേക്ഷകർക്ക് മുന്നിലെത്തും. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് അണിയറക്കാർ പറയുന്നത്. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
Viruman Trailer : കാർത്തിയുടെ പവർപാക്ക് പെർഫോമൻസ്; ത്രസിപ്പിച്ച് 'വിരുമൻ' ട്രെയിലർ
യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാകും ചിത്രം.