
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സൂര്യ ചിത്രം റെട്രോയുടെ മാസ് ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയിൽ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും.
പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കിയിട്ടുണ്ട്. എൺപത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വൻ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്.
'ഒരു ഉമ്മ തരുമോ?'; അയാള്‍ ചോദിച്ചു, പേടിച്ച് മരവിച്ചിരുന്നുപോയി; ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ: പ്രതീഷ് ശേഖർ. 5 കോടിയാണ് റെട്രോയുടെ ബജറ്റ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..