ഹൃദയസ്പർശിയായ സിനിമ വരുന്നെന്ന് സൂര്യ; മറുപടിയുമായി മമ്മൂട്ടി, ശ്ര​ദ്ധനേടി 'കാതൽ' ഫസ്റ്റ് ലുക്ക്

Published : Nov 13, 2022, 10:44 AM ISTUpdated : Nov 13, 2022, 10:47 AM IST
ഹൃദയസ്പർശിയായ സിനിമ വരുന്നെന്ന് സൂര്യ; മറുപടിയുമായി മമ്മൂട്ടി, ശ്ര​ദ്ധനേടി 'കാതൽ' ഫസ്റ്റ് ലുക്ക്

Synopsis

മനം നിറഞ്ഞ് ചിരിച്ച് ഉമ്മറത്തിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയും ആയിരുന്നു കാതല്‍ ഫസ്റ്റ് ലുക്കില്‍. 

ണിയറിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതികയാണ്. 12 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മനം നിറഞ്ഞ് ചിരിച്ച് ഉമ്മറത്തിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയും ആയിരുന്നു പോസ്റ്ററിൽ. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടിയ ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ കുറിച്ച വാക്കുകളും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

"ഹൃദയസ്പർശിയായ, ആഴത്തിലുള്ള, നന്നായി എഴുതിയ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നു", എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ ട്വിറ്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി മമ്മൂട്ടിയും എത്തി. "നന്ദി ഡിയർ. നിങ്ങളുടെ നല്ല വാക്കുകൾക്ക്. എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി ഞങ്ങൾ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്. അടുത്തിടെ ചിത്രത്തിന്റെ ലൊക്കേഷനിൽ സൂര്യ സന്ദർശിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. 

ഒക്ടോബര്‍ 18നാണ് കാതൽ പ്രഖ്യാപിച്ചത്. പിന്നാലെ കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ.

ദുൽഖറിനെ തൊടാനാകാതെ ടൊവിനോയും പൃഥ്വിയും ഫഹദും; വമ്പൻ നേട്ടവുമായി താരം

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ