ആദ്യ റിവ്യുവോ?, ഒടുവില്‍ കങ്കുവയുടെ ഫൈനല്‍ കോപ്പി സൂര്യ കണ്ടു, നടൻ പറഞ്ഞത് ഇങ്ങനെ

Published : Oct 15, 2024, 03:05 PM ISTUpdated : Oct 16, 2024, 02:06 PM IST
ആദ്യ റിവ്യുവോ?, ഒടുവില്‍ കങ്കുവയുടെ ഫൈനല്‍ കോപ്പി സൂര്യ കണ്ടു, നടൻ പറഞ്ഞത് ഇങ്ങനെ

Synopsis

കഥ കേട്ടപ്പോഴേ ചിത്രത്തെ കുറിച്ച് താരം അങ്ങനെ വ്യക്തമാക്കിയിരുന്നു.

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായകൻ സിരുത്തൈ ശിവ വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്. കഥയും കങ്കുവയിലെ രംഗങ്ങളും പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്തതാണ് എന്ന് നടൻ സൂര്യ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഫൈനല്‍ കോപ്പി താരം കണ്ടതിന് ശേഷം ആത്മവിശ്വാസം വര്‍ദ്ധിച്ചു എന്നും ഇന്റര്‍വെല്‍ ബ്ലോക്കാണെന്ന് സൂര്യ നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിരുത്തൈ ശിവര

സംവിധായകൻ സിരുത്തൈ ശിവ 2023ല്‍ ചിത്രത്തിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥമെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് സൂര്യയുടെ കങ്കുവ 100 കോടിയില്‍ അധികം നേടുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ പ്രധാന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂക്ക അന്ന് ഇൻസൾട്ട് ചെയ്തു, എനിക്കിനി പടം ചെയ്യണ്ടെന്ന് ഞാനും, പക്ഷേ..: തുറന്നുപറഞ്ഞ് സംവിധായകൻ
വിജയ്‍യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്‍ക്രീനിംഗ് മാറ്റി