
ജനപ്രിയ പരമ്പരകളിൽ ഒന്നാണ് 'നീയും ഞാനും'. 40 കാരനെ പ്രണയിക്കുന്ന 20 കാരിയുടെ കഥയാണ് പരമ്പര പറയുന്നത്. രവിചന്ദ്ര വർമ്മനും ശ്രീലക്ഷ്‍മിയുമാണ് ‘നീയും ഞാനും’ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമാ താരം ഷിജുവും പുതുമുഖം സുസ്‍മിതയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'നീയും ഞാനും' പരമ്പരയുടെ ലൊക്കേഷനിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ശ്രീലക്ഷ്‍മി തന്നെയാണ് ചിത്രങ്ങൾ വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുന്നത്. ഇളം പച്ച സാരിയിൽ അതീവ സുന്ദരിയായ താരത്തിന്റെ വിവിധ ലൊക്കേഷൻ ചിത്രങ്ങളാണ് വീഡിയോയിൽ. 'പച്ചയ് നിറമേ' എന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതമാണ് താരം വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്. വളരെ സ്നേഹത്തോടെയാണ് എല്ലാവരും പ്രേക്ഷകരുടെ ശ്രീലക്ഷ്‍മിയുടെ ചിത്രങ്ങൾ ഏറ്റെടുത്തത്.
ചുരുങ്ങിയകാലംകൊണ്ട് ഒട്ടേറെ ആരാധകരെ കിട്ടിയ സന്തോഷത്തിലാണ് സുസ്‍മിത. കുറേ കല്യാണ ആലോചനകളും, കുട്ടി ഫാനുകളുടെ മെസ്സേജുകളും, അങ്ങനെ ഒരുപാട് വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. എന്നെ അറിയുന്നവർ പോലും ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മിണ്ടാപൂച്ചയായ ഞാൻ എങ്ങനെ ഈ മിടുക്കി 'ശ്രീലക്ഷ്‍മി'യായി എന്നാണ് അവരുടെ ഒക്കെ സംശയം. അതുപോലെ തന്നെയാണ് പുറത്തിറങ്ങുമ്പോഴും. മാസ്‍ക് വെച്ചാൽകൂടെ എല്ലാവര്ക്കും എന്നെ മനസ്സിലാകുന്നുണ്ട്. ഒരുപാട് കുട്ടി ആരാധകരുടെ സ്വന്തം ചേച്ചിയാണ് ഞാൻ ഇപ്പോൾ. പിന്നെ കുറേ പ്രൊപ്പോസലുകളും വരുന്നുണ്ട് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
'രവിചന്ദ്ര വർമ്മൻ' എന്ന ബിസിനസുകാരനെ അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫായ 'ശ്രീലക്ഷ്‍മി' പ്രണയിക്കുന്നതാണ് 'നീയും ഞാനും' പരമ്പരയിലെ ഇതിവൃത്തം. നാടൻ പെൺകുട്ടിയായിട്ടാണ് സുസ്‍മിത പരമ്പരയിൽ വേഷമിടുന്നത്. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് സുസ്‍മിത പ്രഭാകരൻ. പുതുമുഖമാണെങ്കിലും സുസ്‍മിതയെ മിനിസ്ക്രീൻ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ സ്വന്തം ‘ശ്രീ’യാണ് സുസ്‍മിത.
Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ