'ഞാനാണ് പ്രൊപ്പോസ് ചെയ്‍തത്', വിവാഹത്തെ കുറിച്ച് നടി സ്വാസിക

Published : Jan 23, 2024, 05:03 PM IST
'ഞാനാണ് പ്രൊപ്പോസ് ചെയ്‍തത്', വിവാഹത്തെ കുറിച്ച് നടി സ്വാസിക

Synopsis

വിവാഹം ജനുവരി 26നാണ്.  

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ടുകളുണ്ടായത്.  വിവാഹം സംബന്ധിച്ച് സ്വാസിക ഒരു ടെലിവിഷൻ ചാനലില്‍ വെളിപ്പെടുത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. അമൃത ചാനലിലെ പ്രോഗ്രാമിലാണ് വിവാഹത്തെ കുറിച്ച് സ്വാസിക മനസ് തുറന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് വ്യക്തമാക്കുകയായിരുന്നു സ്വാസിക.

സീരിയില്‍ സെറ്റിലാണ് പ്രേം ജേക്കബിനെ ആദ്യമായി കണ്ടത് എന്ന് സ്വാസിക വിജയ് വ്യക്തമാക്കുന്നു. പ്രേമിന്റെ ശബ്‍ദം എനിക്ക് ഇഷ്‍ടമായിരുന്നു. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്‍തത്. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കുന്നു.

പിന്നീട് ധൈര്യത്തോടെ ആ ഇഷ്‍ടം പറയാൻ എനിക്ക് മടിയായിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്ത് എനിക്കൊരു മെസേജ് കിട്ടി. ആ മെസേജ് എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നായിരുന്നു. പിന്നീട് ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് ദിവസങ്ങള്‍ ആയിരുന്നു എന്നും  പ്രേം ജേക്കബുമായി ജനുവരി 26ന് വിവാഹിതയാകുന്ന സ്വാസിക വിജയ് വെളിപ്പെടുത്തുന്നു.

വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സ്വാസിക ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്. മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്.

Read More: ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍