12 വർഷം, 50 സിനിമകൾ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

Published : Oct 27, 2024, 08:50 AM ISTUpdated : Oct 27, 2024, 08:51 AM IST
12 വർഷം, 50 സിനിമകൾ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

Synopsis

അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി ഉയർന്ന് നിൽക്കുകയാണ് ടൊവിനോ തോമസ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ് താരം. 

ടൊവിനോ തന്നെയാണ് ഈ സന്തോഷ വിവരം ആ​രാധകരെ അറിയിച്ചിരിക്കുന്നത്. ഈ പന്ത്രണ്ട് വർഷത്തിൽ 50 സിനിമകൾ താൻ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കൾ മുതൽ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ ചെറു വീഡിയോയും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. 

"12 വർഷം, 50 സിനിമകൾ... ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങി എല്ലാവരോടും നന്ദി പറയുകയാണ്. അവസാനമായി, എൻ്റെ അവിശ്വസനീയമായ പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് ഈ ലോകത്തെ അർത്ഥമാക്കിയത്. ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്", എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ആശംസകളുമായി രം​ഗത്ത് എത്തിയത്. 

ഓണം റിലീസായി തിയറ്ററുകളിലെത്തിയ അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് സുജിത് നമ്പ്യാരായിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'
'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക