‘നിറവയറിൽ’ ഡാൻസുമായി ഐശ്വര്യ ലക്ഷ്മി; 'കാണെക്കാണെ' ബിഹൈൻഡ് ദ സീൻസ്

Web Desk   | Asianet News
Published : Sep 28, 2021, 07:13 PM ISTUpdated : Sep 28, 2021, 07:28 PM IST
‘നിറവയറിൽ’ ഡാൻസുമായി ഐശ്വര്യ ലക്ഷ്മി; 'കാണെക്കാണെ' ബിഹൈൻഡ് ദ സീൻസ്

Synopsis

ഗർഭിണിയായ സ്നേഹ ജോർജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്.

ടൊവിനോ തോമസും(tovino thomas) സുരാജ് വെഞ്ഞാറമ്മൂടും(suraj venjaramoodu ) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'കാണെക്കാണെ'(kaanekkaane). ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിയുടെ രസകരമായ ചില നിമിഷങ്ങളാണ് വീഡിയോയിൽ കാണാനാകുക.
ഗർഭിണിയായ സ്നേഹ ജോർജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്.

ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി