
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു താരമാണ് തൃഷ. അടുത്തകാലത്ത് വിജയ് നായകനായി ഹിറ്റ് ചിത്രം ലിയോയിലടക്കം നായികയായി തൃഷ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. തൃഷ നായികയാകുന്ന ഒരു വെബ്‍ സീരീസ് റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തൃഷ പ്രധാന വേഷത്തിലെത്തുന്ന ബൃന്ദയുടെ ടീസര്‍ പുറത്തുവിട്ടു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥ സോണി ലിവിന്റെ ബൃന്ദയില്‍ പ്രമേയമാകുമ്പോള്‍ സീരീസിന്റെ റിലീസ് ഓഗസ്റ്റ് രണ്ടിനാണ്. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് സൂര്യ വങ്കലയാണ്. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്.
ദളപതി വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.
ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിരുന്നു വിജയ്‍യുടേത്. തൃഷയുടെ സത്യ പാര്‍ഥിപന്റെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ ഉണ്ടായിരുന്നത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ എന്ന സിനിമ വൻ ഹിറ്റായി മാറിയിരുന്നു. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്നാണ് കരുതുന്നത്.
Read More: കങ്കുവയുടെ ആ രഹസ്യം പുറത്ത്, ചിത്രത്തിന്റെ നിര്‍മാതാവ് വെളിപ്പെടുത്തുന്നു<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ