'എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'മാളികപ്പുറം' ഗ്ലിംപ്‍സ് വീഡിയോയുമായി ഉണ്ണി മുകുന്ദൻ

By Web TeamFirst Published Dec 6, 2022, 5:25 PM IST
Highlights

ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഉണ്ണി മുകുന്ദൻ. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാളികപ്പുറം'. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നിലവിൽ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാാണ് ഉണ്ണി മുകുന്ദനും അണിയറ പ്രവർത്തകരും. ഈ അവസരത്തിൽ ഉണ്ണി പങ്കുവച്ച ചിത്രത്തിന്റെ ഗ്ലിംപ്‍സ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ബാലതാരത്തോടൊപ്പം കയ്യിൽ ടോർച്ചുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഉണ്ണി മുകുന്ദൻ വീ‍ഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു. ഒപ്പം ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം ഏറ്റെടുത്തതിന് പ്രേക്ഷകരോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. 

സം​ഗീതവും പശ്ചാത്തല സം​ഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ​ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

'നൻപകൽ നേരത്ത് മയക്കം' പ്രീമിയർ ഐഎഫ്എഫ്കെയിൽ; തീയതി പുറത്തുവിട്ട് മമ്മൂട്ടി

click me!