100 ദിവസത്തെ ഷൂട്ട്, 60 ദിനങ്ങൾ ആക്ഷന് മാത്രം, ബജറ്റ് 30 കോടി; മലയാളത്തിന് നാഴികകല്ലാകാൻ ആ ചിത്രം

Published : Oct 31, 2024, 09:20 AM ISTUpdated : Oct 31, 2024, 02:21 PM IST
100 ദിവസത്തെ ഷൂട്ട്, 60 ദിനങ്ങൾ ആക്ഷന് മാത്രം, ബജറ്റ് 30 കോടി; മലയാളത്തിന് നാഴികകല്ലാകാൻ ആ ചിത്രം

Synopsis

ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തും. നടൻ, നടൻ- സംവിധായകൻ കോമ്പോ, തിരക്കഥാകൃത്ത്, പേരിലെ കൗതുകം ഒക്കെയാകും അതിന് കാരണം. അത്തരത്തിലുള്ള ഒരുപിടി മികച്ച സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നാകയകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മാർക്കോ. 

ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ വന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷക മനസിൽ കൗതുകം ഉയർത്തി കൊണ്ടേയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്റെ കെജിഎഫ് എന്നാണ് ടീസർ കണ്ട് പ്രേക്ഷകർ കുറിച്ചത്. ഒപ്പം ഉണ്ണി മുകുന്ദൻ, ജഗദീഷ് തുടങ്ങിയവരുടെ ലുക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികൾ മാത്രമല്ല ഇതരഭാഷക്കാരും മാർക്കോ ടീസറിനെ പ്രശംസിച്ചിരുന്നു. 

ഈ അവസരത്തിൽ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേഹത്ത് ചോരക്കറയും കയ്യിൽ തോക്കുമേന്തിയും നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിൽ ഉള്ളത്. ദീപാവലിയോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. മാർക്കോ ഉടൻ തിയറ്ററിലെത്തുമെന്നാണ് വിവരം.

150 കോടി ബജറ്റ്, ബോളിവുഡിന്റെ തലവരമാറുമോ ? ഭൂൽ ഭൂലയ്യ 3യിൽ പ്രതീക്ഷയോടെ ഹിന്ദി സിനിമാ ലോകം

ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രം​ഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സം​ഗീതം ഒരുക്കുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍