ഉണ്ണി മുകുന്ദൻ ഇനി 'ബ്രൂസ് ലീ'; വൈശാഖ് ചിത്രത്തിന് തുടക്കമാകുന്നു

Published : Aug 17, 2022, 09:41 PM ISTUpdated : Aug 19, 2022, 11:13 AM IST
ഉണ്ണി മുകുന്ദൻ ഇനി 'ബ്രൂസ് ലീ'; വൈശാഖ് ചിത്രത്തിന് തുടക്കമാകുന്നു

Synopsis

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായാണ് 'ബ്രൂസ് ലീ' പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. 

ണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസ് ലീ' എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍  അണിയറ പ്രവർത്തകർ പുറത്തിറക്കി. 'ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്', എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഉദയ കൃഷ്ണയാണ് തിരക്കഥ. ഉണ്ണി മുകുന്ദന്‍റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. 

'എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷൻ ഹീറോകൾക്കും ആക്ഷൻ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമർപ്പിക്കുന്നു. ഞാനും വൈശാഖ് ഏട്ടനും കൈകോർത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..ഉദയ് ഏട്ടന്റെ തിരക്കഥയിൽ ആദ്യമായി ഒരു നായക നടൻ. ശ്രീ ഗോകുലം ഗോപാലൻ സാറിന് എന്നിലുള്ള വിശ്വാസവും ബോധ്യവുമില്ലാതെ എന്റെ ഈ മഹത്തായ പദ്ധതി ഒരിക്കലും നടക്കില്ല. വി സി പ്രവീൺ, കൃഷ്‍ണമൂർത്തി ഏട്ടൻ എന്നിവർക്ക് നന്ദി', എന്നാണ് പോസ്റ്റർ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. 

രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്‍ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'.  ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായാണ് ബ്രൂസ് ലീ പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്‍ണമൂർത്തി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തുവിടും എന്നാണ് കരുതപ്പെടുന്നത്.  

Shafeekkinte Santhosham : ഇത് 'ഷെഫീക്കിന്റെ സന്തോഷം'; ഉണ്ണി മുകുന്ദന്റെ 'ഖൽബിലെ ഹൂറി..' പാട്ടെത്തി

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 

നൈറ്റ് ഡ്രൈവ് ആണ് വൈശാഖിന്‍റേതായി ഒടുവിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം. മോഹന്‍ലാല്‍ നായകനായ 'മോണ്‍സ്റ്റര്‍' വരാനിരിക്കുന്നു. ഈ ചിത്രത്തിന്‍റെ തിരക്കഥയും ഉദയകൃ<dCയാണ്.

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ