
തന്റെ കരിയറിലെ കരിയറിലെ സുപ്രധാന നാഴികക്കല്ലായി രണബാലി നിലനിൽക്കും എന്ന് നടൻ വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
“ഇനി എട്ട് ദിവസത്തിനുള്ളിൽ, ദസറ ആഘോഷത്തോടനുബന്ധിച്ച് ‘രണബാലി’ നിങ്ങളുടെ മുന്നിലെത്തും. നമ്മളിൽ നിന്ന് മറച്ചുവെച്ച ചരിത്രം, നമ്മൾ അറിയരുതെന്ന് അവർ ആഗ്രഹിച്ച നായകന്മാരുടെ ചരിത്രം, നമ്മൾ മറന്നുപോകാതിരിക്കാൻ നാടോടി പാരമ്പര്യങ്ങളിലൂടെയും ബുറകഥകളിലൂടെയും സംരക്ഷിക്കപ്പെട്ട കഥകൾ — ആ ചരിത്രം തിരുത്താനുള്ള ശ്രമമാണ് ഒക്ടോബർ 16-ന് ‘രണബാലി’ നടത്താൻ പോകുന്നത്. ആ നായകന്മാരെ ആഘോഷിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ സിനിമ. ആ ബുറകഥകളെയും ആ ചരിത്രത്തെയും ‘രണബാലി’ ലോകമെമ്പാടും എത്തിക്കുമെന്നും, ബിഗ് സ്ക്രീനിൽ ആ ലോകം അനുഭവിച്ചറിയാനും നിങ്ങളെയെല്ലാം അതിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ‘ടാക്‌സിവാല’യുടെ കഥ കേട്ട നിമിഷം തന്നെ രാഹുൽ എത്ര മികച്ച എഴുത്തുകാരനാണെന്ന് എനിക്ക് മനസ്സിലായി. ‘രണബാലി’യുടെ കഥ എന്‍റെ അടുത്ത് കൊണ്ടുവന്നപ്പോൾ, ഈ വർഷത്തെ തെലുങ്ക് സിനിമയിൽ നിന്നുള്ള ഏറ്റവും മികച്ച സ്ക്രിപ്റ്റാണിത് എന്ന് എനിക്ക് തോന്നി. കഥ മാത്രമല്ല, രണബാലി, ജയമ്മ, ഹെക്ടർ, ഓരോ കഥാപാത്രവും, ആ ഗ്രാമവും, എന്‍റെ അമ്മയുടെ സ്വന്തം സ്ഥലമായ സിംഗനമല പോലുമുള്ള ആ ലോകം മുഴുവൻ രാഹുൽ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്. ക്ഷാമത്തിന്‍റെ വിഷയം എടുത്ത് നമ്മുടെ സംസ്‌കാരത്തിലും മാസ്സ് ഹീറോയിസത്തിലും അധിഷ്ഠിതമായ മനോഹരമായ ഒന്നാക്കി അദ്ദേഹം മാറ്റി. നമുക്കായി എഴുതിയ സ്ക്രിപ്റ്റുകൾ ഏതുവിധേനയും നമ്മളിലേക്ക് വഴികണ്ടെത്തുമെന്ന് പറയാറുണ്ട്. ഈ സിനിമയുടെ കാര്യത്തിൽ, രവി ഗാരുവിനോടാണോ രാഹുലിനോടാണോ അതോ വിധിയോടാണോ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. രണബാലി’ എന്‍റെ കരിയറിലെ ഒരു പ്രധാന ഹൈലൈറ്റായി നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് നമ്മൾ നിൽക്കുന്നിടത്ത് എത്താൻ നമ്മൾ എന്തൊക്കെ അനുഭവിച്ചു എന്നും നമ്മളിൽ ഏത് തരത്തിലുള്ള ഡി.എൻ.എ ആണ് ഉള്ളതെന്നും മനസ്സിലാക്കാൻ നിങ്ങൾ ഈ സിനിമ കാണണം. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.“, എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
“ഞങ്ങളുടെ ‘രണബാലി’ ചിത്രത്തിന്‍റെ ട്രെയിലർ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്രയും നല്ലൊരു കഥ ഞങ്ങളിലേക്ക് വന്നതിൽ വളരെയധികം സന്തോഷമുണ്ട്. രാഹുൽ കഥ പറഞ്ഞ ആ നിമിഷം തന്നെ ഞങ്ങളും വളരെ ആവേശഭരിതരായി. കഥ ഞങ്ങളോട് പറഞ്ഞതിനേക്കാൾ മികച്ച രീതിയിലാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. വിജയിക്ക് തികച്ചും അനുയോജ്യമായ സിനിമയാണിത്. ഒരു നടൻ എന്ന നിലയിൽ തന്‍റെ വൈവിധ്യം അദ്ദേഹം ഈ ചിത്രത്തിൽ തെളിയിച്ചിട്ടുണ്ട്. വിവാഹശേഷം വിജയിയും രശ്മികയും ഞങ്ങളുടെ നിർമ്മാണത്തിൽ ഒന്നിച്ചു അഭിനയിക്കുന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്ന് കരുതുന്നു സിനിമയിലെ ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ‘രണബാലി’ പ്രേക്ഷകർക്ക് ഒരു മികച്ച അനുഭവമായിരിക്കും. ഇതൊരു അപൂർവ്വമായ കഥയാണ്, എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടും. ഒക്ടോബർ 16-ന് നിങ്ങളെല്ലാവരും തീയേറ്ററുകളിൽ വന്ന് ഞങ്ങളുടെ സിനിമ കാണണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”, എന്ന് നിർമ്മാതാവ് നവീൻ യെർനേനി പറഞ്ഞു.
“സംവിധായകൻ രാഹുൽ വ്യാപകമായ ഗവേഷണം നടത്തുകയും നിരവധി കാര്യങ്ങൾ ശേഖരിക്കുകയും വലിയ സമർപ്പണത്തോടെ ഈ ചിത്രം നിർമ്മിക്കുകയും ചെയ്തു. ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം കഠിനമായി അധ്വാനിച്ചു. പശ്ചാത്തലവും കഥയുമായി ബന്ധപ്പെട്ട ഓരോ വിശദാംശങ്ങളും സിനിമയിൽ വളരെ യഥാർത്ഥമായി തോന്നും. ‘രണബാലി’ കാണുമ്പോൾ, നിങ്ങൾ പൂർണ്ണമായും ആ സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കും. ഈ കഥ പൂർണ്ണതയിലെത്തിക്കാൻ രാഹുൽ വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഓഫീസിൽ നിന്ന് തുടർച്ചയായി രണ്ടു വർഷത്തോളം അദ്ദേഹം ജോലി ചെയ്തു. സിനിമയുടെ ഫൈനൽ കോപ്പി കണ്ടതിന് ശേഷം ഞങ്ങൾ എല്ലാവരും വളരെ സംതൃപ്തരും സന്തോഷവാന്മാരുമായിരുന്നു. സിനിമ വളരെ നന്നായി വന്നിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി വിജയ് വൻ പരിശ്രമമാണ് നടത്തിയത്. രണബാലിയായി സ്വയം മാറുകയും കുതിരസവാരി പോലും പഠിക്കുകയും ചെയ്തു .ഈ സിനിമയിലൂടെ വിജയ് വലിയൊരു തലത്തിൽ എത്തുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. റായലസീമ ഭാഷാശൈലിയിൽ വിജയ് അഭിനയിച്ച രീതിയും കഥാപാത്രത്തിന്‍റെ സ്വഭാവത്തിൽ കൊണ്ടുവന്ന വിശദാംശങ്ങളും അസാധാരണമാണ് ഞങ്ങളുടെ ജയമ്മയായി രശ്മിക മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്”, എന്നാണ് നിർമ്മാതാവ് രവിശങ്കർ പറഞ്ഞത്.
“ഞാൻ അഭിമാനത്തോടെ ‘രണബാലി’ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ‘ശ്യാം സിംഗ റോയി’ക്ക് ശേഷം, അടുത്തതായി ഏതു തരം സിനിമ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ബുറ കഥ (നാടോടി കഥാരൂപം) എന്‍റെ മുന്നിലെത്തുന്നത്. സിനിമകളൊന്നുമില്ലാതിരുന്ന അക്കാലത്ത്, നായകന്മാരുടെയും യോദ്ധാക്കളുടെയും കഥകൾ ബുറകഥകളിലൂടെയാണ് ആളുകളിലേക്ക് എത്തിയിരുന്നത്. ആ കഥകൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് സഞ്ചരിച്ചു. അങ്ങനെയൊരു യോദ്ധാവിന്‍റെ കഥ ബുറകഥയുടെ രൂപത്തിൽ എന്നിലേക്ക് വന്നപ്പോൾ അത് കേട്ട് ഞാൻ അമ്പരന്നുപോയി. ഞാൻ കേട്ട യോദ്ധാവ് ദൈവങ്ങളോട് സംസാരിച്ചു, രാക്ഷസന്മാരോട് പൊരുതി, കുതിരയോടിച്ചു, വമ്പൻ യുദ്ധങ്ങളിൽ പങ്കെടുത്തു. റായലസീമയിൽ നിന്നുള്ള ഒരു യോദ്ധാവായിരുന്നു അവൻ. അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ഒരുകോടിയോളം ആളുകൾ പട്ടിണി കിടന്ന് മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത് ശരിക്കും സാധ്യമാണോന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇത് സത്യമാണെങ്കിൽ, എന്തുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ ഈ ക്ഷാമത്തെക്കുറിച്ച് പരാമർശിക്കാത്തത് എന്ന് ഞാൻ ചോദ്യം ചെയ്തു. ഞാൻ അതിനെക്കുറിച്ച് ഗവേഷണം നടത്താൻ തുടങ്ങി. ഈ ക്ഷാമം ഒരു ചരിത്ര യാഥാർത്ഥ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അപ്പോഴാണ് എന്‍റെ അടുത്ത സിനിമയുടെ വിഷയം ഇതായിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത്. ഇന്ന്, നിങ്ങൾ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്താൽ അത് അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങളുടെ പക്കലെത്തും. എന്നാൽ ഭക്ഷണം കിട്ടാത്തതുകൊണ്ട് മാത്രം നമ്മുടെ പൂർവ്വികരിൽ ഒരുകോടി ആളുകൾ മരിച്ചുവെങ്കിൽ, അത് എത്രമാത്രം ഭയാനകമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ. ആ ദേഷ്യത്തിൽ നിന്നും വേദനയിൽ നിന്നുമാണ് സിനിമ പിറന്നത്”, എന്ന് സംവിധായകൻ രാഹുൽ സാംകൃത്യൻ പറഞ്ഞു.
ബാനർ: മൈത്രി മൂവി മേക്കേഴ്സ് അവതരണം: ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ് നിർമ്മാതാക്കൾ: നവീൻ യെർനേനി, വൈ. രവിശങ്കർ കഥ & സംവിധാനം: (രാഹുൽ സാംകൃത്യൻ) സഹനിർമ്മാതാക്കൾ: അനുരാഗ് പർവ്വതനേനി, ശിവ് ചാനൻ) സി.ഇ.ഒ: (ചെറി) സംഗീതം: അജയ്-അതുൽ, ഛായാഗ്രഹണം: നീരവ് ഷാ, ജിഷ്ണു ഭട്ടാചാർജി രചന: പ്രമോദ് തമ്മിനേനി പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസാനി. എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ. ചന്ദ്രശേഖർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, നൃത്തസംവിധാനം: കൃതി മഹേഷ് , കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, ആർട്ട് ഡയറക്ടർ: വിഠൽ കോസനം, വി.എഫ്.എക്സ് സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് എൻഗുയെൻ, റബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പി.ആർ.ഒ: സുരേഷ് - എസ്.കെ മീഡിയ, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ