'റിലേഷൻഷിപ്പിലാണോ?', നടൻ വിജയ് ദേവെരകൊണ്ട പറഞ്ഞ മറുപടി ചര്‍ച്ചയാകുന്നു

Published : Mar 30, 2024, 06:33 PM ISTUpdated : Mar 30, 2024, 06:57 PM IST
'റിലേഷൻഷിപ്പിലാണോ?', നടൻ വിജയ് ദേവെരകൊണ്ട പറഞ്ഞ മറുപടി ചര്‍ച്ചയാകുന്നു

Synopsis

വിജയ് ദേവെരകൊണ്ടയും രശ്‍മികയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വിജയ് ദേവെരകൊണ്ടയുടേതായി ഫാമിലി സ്റ്റാര്‍ സിനിമയാണ് ഇനി റിലിസാകാനുള്ളത്. ഒരു അഭിമുഖത്തില്‍ റിലേഷൻഷിപ്പിനെ കുറിച്ച് താരം അഭിപ്രായപ്പെട്ടതാണ് ആരാധകര്‍ നിലവില്‍ ചര്‍ച്ചയാക്കുന്നത്. വിജയ് ദേവെരകൊണ്ട റിലേഷൻഷിപ്പിലാണോ എന്ന ചോദ്യമാണ് ഗൂഗിളില്‍ നടനെ തെരഞ്ഞാല്‍ കാണാറുള്ളതെന്ന് പറഞ്ഞപ്പോഴാണ് അഭിമുഖത്തില്‍ ക്ലാസ് മറുപടി നല്‍കിയത്. ആദ്യം അതെയെന്നാണ് മറുപടി എങ്കിലും താരം പിന്നീട് വ്യക്തമാക്കിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മാതാപിതാക്കളോട്, സഹോദരനോട്, ഹോസ്റ്റിനോട് ഒക്കെ തനിക്ക് റിലേഷൻഷിപ്പ് ഉണ്ടെന്ന് വിജയ് ദേവെരകൊണ്ട പറഞ്ഞതാണ് അഭിമുഖം കണ്ടവര്‍ ചര്‍ച്ചയാക്കിയത്. വിജയ് ദേവ്‍രകൊണ്ടയും രശ്‍മികയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. ആ സാഹചര്യത്തിലുമാണ് വിജയ് ദേവെരകൊണ്ട പറഞ്ഞത് വീണ്ടും ചര്‍ച്ചയായത്. രശ്‍മിക വിജയ് ദേവെരകൊണ്ടയെ കുറിച്ച് പറഞ്ഞതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നടൻ വിജയ്‍ ദേവ്‍രെകൊണ്ടയുമായുള്ള ബന്ധത്തെ കുറിച്ച് അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു രശ്‍മിക മന്ദാന. തന്റെ ജീവിതത്തില്‍ നിലവില്‍ ചെയ്യുന്ന എന്തിനും വിജയ് ദേവെരകൊണ്ടയുടെ സംഭാവനകളുണ്ട് എന്ന് നടി രശ്‍മിക മന്ദാന അടുത്തിടെ വ്യക്തമാക്കിയിരുന്നുന്നു. എല്ലാത്തിലും വിജയ്‍ ദേവ്‍രകൊണ്ടയുടെ ഉപദേശം താൻ സ്വീകരിക്കാറുണ്ട് എന്നും രശ്‍മിക മന്ദാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വിജയ് ദേവെരകൊണ്ട നല്‍കുന്ന പിന്തുണയെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു രശ്‍മിക മന്ദാന.

വിജയ് ദേവെരകൊണ്ടയുടെ ഫാമിലി സ്റ്റാര്‍ സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മൃണാള്‍ താക്കൂര്‍ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരുശുറാമാണ്. കെ യു മോഹനനാണ് വിജയ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ഫാമിലി സ്റ്റാറിന്റെ സംഗീതം നിര്‍വഹിക്കുമ്പോള്‍ ഒരു റൊമാന്റിക് ഫാമിലി ഡ്രാമയായിട്ടാണ് വിജയ് ദേവെരകൊണ്ട നായകനായി പ്രദര്‍ശനത്തിന് എത്തുക.

Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും