വിജയ്‍യുടെ ദളപതി 69 റീമേക്കോ?, വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്ത്

Published : Nov 29, 2024, 03:40 PM IST
വിജയ്‍യുടെ ദളപതി 69 റീമേക്കോ?, വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്ത്

Synopsis

ദളപതി 69നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ പുറത്ത്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. അതിനാല്‍ ദളപതി 69 എന്ന സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നതിനാലാണ് അത്. ദളപതി 69 റീമേക്കായിരിക്കും എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ റീമേക്കാകും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ റീമേക്കല്ലെന്നും എച്ച് വിനോദിന്റെ തിരക്കഥയാണ് എന്നും ആണ് പുതിയ റിപ്പോര്‍ട്ട്. എച്ച് വിനോദാണ് സംവിധാനവും നിര്‍വഹിക്കുന്നത്. ദളപതി 69 സിനിമയുടെ വിദേശ തിയറ്റര്‍ റൈറ്റ്‍സ് ഫാര്‍സിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട് എന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്.  കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ്.

Read More: ഐഡന്റിറ്റിയുമായി ടൊവിനോ, അപ്‍ഡേറ്റും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു