
മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് വിനയ് ഫോർട്ട്. ഋതു എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ, നായകനായും സഹനടനായും തിളങ്ങിയത് ഒട്ടനവധി സിനിമകളിലാണ്. അടുത്തിടെ ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച വിനയ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചാണ് വിനയ് ഫോർട്ട് സംസാരിക്കുന്നത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂട്ടിയുടെ സിനിമകളും കഥാപാത്രങ്ങളും ആണെന്ന് വിനയ് പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്‍റെ പ്രതികരണം.
"മമ്മൂക്ക ചെയ്യാനുള്ളത് മുഴുവനും ചെയ്തു കഴിഞ്ഞു. എന്നിട്ടും ഈ വയസിൽ പുള്ളി പുതിയതരം സിനിമകളും കഥാപാത്രങ്ങളും ചെയ്യുകയാണ്. ഇത് ചെയ്ത് കഴിഞ്ഞാൽ എന്റെ ഇമേജിനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾ പുള്ളി പുറംകാലിന് അടിച്ചോണ്ടിരിക്കയാണ്. മലയാള സിനിമയിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ലൊരു കാര്യം മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും ആണ്. എന്നെ പോലുള്ള സാധാരണക്കാർക്ക് ഭയങ്കര പ്രചോദനം നൽകുന്ന കാര്യമാണത്. ഫാമിലി എന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ശേഷം ഇത്രയും ഡാർക്ക് ആയിട്ടുള്ള വേഷം ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു എന്ന് പലരും ചോദിച്ചിരുന്നു. സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാളം ഇന്റസ്ട്രിയിൽ ആണ്. നമ്മുടെ ഒക്കെ തലതൊട്ടപ്പൻ അല്ലെങ്കിൽ കാർന്നോര് എന്ന് പറയുന്ന ആള് ഇതിനെക്കാൾ നൂറ് മടങ്ങ് ചെയ്തു കഴിഞ്ഞു. ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ എന്നെപ്പോലുള്ള ആൾക്ക് എന്തും ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്", എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.
104 ദിവസത്തെ ഷൂട്ട്, മമ്മൂക്ക ജീവൻ രക്ഷകനാണ്, നന്ദി പറഞ്ഞാൽ മതിയാവില്ല: വൈശാഖ്
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..