
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്.
ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി 'നൻപകൽ നേരത്ത് മയക്കം'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ദുൽഖർ
പൊന്നിയിൻ സെൽവൻ 1 ആണ് ഐശ്വര്യ റായിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്.
ഏപ്രിൽ 28ന് ചിത്രം തിയറ്ററിൽ എത്തും. 2022 ഡിസംബറിൽ ആയിരുന്നു പൊന്നിയിൻ സെൽവൻ 1ന്റെ റിലീസ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തില്‍ ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂരിലെ രാജ്ഞി നന്ദിനിയാണ് ഐശ്വര്യയുടെ കഥാപാത്രം. ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത് കുമാര്‍, പാര്‍ഥിപന്‍, ലാല്‍, പ്രഭു, റിയാസ് ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‍മാന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ