
മലയാളികൾക്ക് ഉൾപ്പടെ ഏറെ ഇഷ്ടമുള്ള ബോളിവുഡ് താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായപ്പോൾ അത് പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തു. നിലവിൽ പാരന്റിംഗ് ആഘോഷിക്കുകയാണ് രൺബീറും ആലിയയും. മകൾ റാഹയ്ക്ക് ഒപ്പമുള്ള വിശേഷങ്ങൾ ഇരുവരും പങ്കിടാറുമുണ്ട്. ഇപ്പോഴിതാ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര പാടിയ 'ഉണ്ണീ വാവാവോ' എന്ന താരാട്ടാണ് രൺബീർ പഠിച്ചത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പടിയത്. അവർ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പാടിച്ചെന്നും ആലിയ പറയുന്നുണ്ട്.
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലേതാണ് ഈ താരാട്ടു പാട്ട്. നെടുമുടി വേണു, മീന, ഭാരതി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മുരളി, സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ വേഷമിട്ടിരുന്നു. മോഹൻ സിത്താര സംഗീതം നൽകിയ ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിലൂടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതും. കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്.
കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ 'ഗെറ്റ് സെറ്റ് ബേബി' സർപ്രൈസ്
2023 ഡിസംബര്‍ 25ന് ആണ് ആലിയയും രണ്‍ബീറും റാഹയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. നീല കണ്ണുള്ള കുഞ്ഞുമാലാഖയുടെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് ഏറെ വൈറല്‍ ആയിരുന്നു. 2022 നവംബർ ആറിനായിരുന്നു റാഹ ജനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ