നിസ്സഹായനായി മെല്‍വിൻ, വിവിധ ഭാവത്തില്‍ അനിഖ; 'ഓ മൈ ഡാര്‍ലിംഗ്' സെക്കന്‍ഡ് ലുക്ക്

Published : Oct 16, 2022, 08:09 PM IST
നിസ്സഹായനായി മെല്‍വിൻ, വിവിധ ഭാവത്തില്‍ അനിഖ; 'ഓ മൈ ഡാര്‍ലിംഗ്' സെക്കന്‍ഡ് ലുക്ക്

Synopsis

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരമാണ് അനിഖ. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും അനിഖ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

നിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനിഖയും മെല്‍വിനും തന്നെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുമുള്ളത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. മുന്‍പെങ്ങും അവതരിപ്പിക്കാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് പറയുന്നത്.

അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷായാണ്. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരമാണ് അനിഖ. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും അനിഖ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക