
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന മോശ പ്രചാരണങ്ങളിൽ പ്രതികരിച്ച് ആര്യ ബഡായി. അമേരിക്കയിൽ നടക്കുന്ന ഷോയുമായി ബന്ധപ്പെട്ട് ആര്യയുടെ നൃത്തത്തിന്റെയും സ്കിറ്റിന്റെയും വീഡിയോകൾ പങ്കുവച്ചുകൊണ്ടാണ് മോശം പ്രചാരണം നടക്കുന്നത്. "ആര്യയ്ക്ക് മുന്നിൽ കാണ്ടാമൃഗം തോറ്റുപോകും, സംസാരം പോലെ അല്ലല്ലോ ഡാൻസ്, വേറെ ആരെയും കിട്ടിയില്ലേ ഷോയിൽ ഡാൻസ് ചെയ്യാൻ" തുടങ്ങീ നിരവധി തലക്കെട്ടുകളിലാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആര്യ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇതിനെക്കുറിച്ചൊന്നും ഒരു റീൽ ചെയ്യാനോ പോസ്റ്റ് ചെയ്യാനോ ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നതല്ലെന്നും, സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന തന്റെ ഒരു പെർഫോമൻസ് വിഡിയോയുമായി ബന്ധപ്പെട്ട് വളരെ മോശമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടുവെന്നും അത് തന്നെ തളർത്തി കളഞ്ഞുവെന്നും ആര്യ പറയുന്നു. തന്റെ കാൽമുട്ടിന് പരിക്കായിരുന്നുവെന്നും, കാൽമുട്ടിൽ നീര് കെട്ടിനിൽക്കുകയാണെന്നും ആര്യ പറയുന്നു.
"4 പെർഫോമൻസുകൾ, 6 സ്റ്റേജുകൾ, 3 മണിക്കൂർ നീണ്ട പ്രോഗ്രാം... ഇതിനെക്കുറിച്ചൊന്നും ഒരു റീൽ ചെയ്യാനോ പോസ്റ്റ് ചെയ്യാനോ ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ, സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന എന്റെ ഒരു പെർഫോമൻസ് വിഡിയോയുമായി ബന്ധപ്പെട്ട് വളരെ മോശമായ ചില കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടു, അത് എന്നെ ആകെ തളർത്തിക്കളഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് എനിക്കുണ്ടാക്കിയ വേദന വളരെ ആഴമേറിയതും കഠിനവുമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടിയാണ് ഞാൻ ഈ വിഡിയോ ചെയ്യാമെന്ന് കരുതിയത്, ഇപ്പോൾ എന്നെക്കുറിച്ച് എനിക്ക് അത്രമേൽ അഭിമാനം തോന്നുന്നുണ്ട്. ഒപ്പം എന്റെ കലാകാരന്മാരുടെ മുഴുവൻ ടീമിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ എനിക്കൊപ്പം ഉറച്ചുനിന്നു, എന്നെ നോക്കിനടന്നു, ഇടയ്ക്കിടെ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു, എനിക്ക് വേണ്ടി അപരിചിതരോട് വരെ വഴക്കിട്ടു... ദൈവമേ, അവർ എനിക്ക് വേണ്ടി ചെയ്യാത്തതായി ഒന്നുമില്ല."|ആര്യ പറയുന്നു.
"എന്റെ മുട്ടിനു പരുക്ക് സംഭവിച്ചു. നിങ്ങൾക്ക് മുട്ടിലെ നീര് കാണാം. എന്റെ മുട്ട് ഇങ്ങനെ അല്ല, മുട്ടിൽ ഫ്ലൂയിഡ് കെട്ടിക്കിടന്നാണ് ഈ നീര് ഉണ്ടായിരിക്കുന്നത്. നീര് മാത്രമല്ല നല്ല വേദനയും മുട്ട് ചലിപ്പിക്കാൻ ബുദ്ധിമുട്ടുമുണ്ട്. പക്ഷേ നമുക്ക് ഷോയുമായി മുന്നോട്ട് പോയേ മതിയാകൂ. ഈ യാത്രയിൽ എനിക്ക് കൂട്ടായി ഉള്ളത് എന്റെ നീക്യാപ്പ് ആണ്. ഒന്നും ചെയ്‌തിട്ടു കാര്യമില്ല, നീക്യാപ്പ് ഇടുക, ഐസ് പാക്ക് വയ്കുക, രണ്ടു റെഡ് ബുൾ എനർജിക്ക് വേണ്ടി കുടിക്കുക, അത്ര തന്നെ. അങ്ങനെയയാണ് ഞാൻ ഈ മുഴുവൻ ഷോയും ചെയ്തത്." ആര്യ കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ