
കൊച്ചി : സിനിമാ-സീരിയൽ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്ത് കാക്കനാട് സ്വദേശി നൌഫലിനെയാണ് വിവാഹം ചെയ്തത്. ഇരുവരുടേതും രജിസ്റ്റർ വിവാഹമാണ്. തിരുവനന്തപുരം തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുകയാണ് വരൻ നൌഫൽ. താൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു.
16ാം വയസ്സിൽ കാമുകനൊപ്പം കൊച്ചിയിലെത്തി ഒടുവിൽ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിയുകയും പിന്നീട് ലഹരി ഇടപാടുകളിൽ ചെന്നുപെടുകയും ചെയ്തു എന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ അശ്വതി നടത്തിയിരുന്നു. എന്നാൽ പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകണമെന്ന ആഗ്രഹവും അവർ തുറന്നുപറഞ്ഞിരുന്നു. 2018 ലാണ് അശ്വതി ബാബുവിനെ എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് പിടികൂടിയത്.
സഹായി ബിനോയിയും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. ദുബായിയിൽ വച്ചും ലഹരി മരുന്ന് കേസിൽ അശ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം അശ്വതിയുടെ വരൻ നൌഫലിനെ ഇവർക്കൊപ്പം കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടച്ചതിനായിരുന്നു അറസ്റ്റ്.