'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും' ; ജിമ്മില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളുമായി ബീന ആന്‍റണി.!

Published : Jan 08, 2024, 09:25 AM IST
 'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും' ; ജിമ്മില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളുമായി ബീന ആന്‍റണി.!

Synopsis

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം: തുടക്ക കാലം മുതലേ സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ബീന ആന്റണി. എന്നാല്‍ ഇപ്പോള്‍ കുടുംബമൊക്കെ ആയതിന് ശേഷം കൂടുതലും സരീയലുകളിലാണ് ബീന ആന്റണി ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. അതും വില്ലത്തി റോളുകളാണെങ്കില്‍ പറയുകയും വേണ്ട. വര്‍ഷങ്ങളായി മൗനരാഗം സീരിയലിലെ വില്ലത്തിയായി നിന്ന് പ്രേക്ഷകരെ വെറുപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ് താരം. 

ജിമ്മില്‍ ജോയിന്‍ ചെയ്തതിനെ കുറിച്ചും, കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചതിനെ കുറിച്ചുമെല്ലാം നേരത്തെയുള്ള വീഡിയോകളില്‍ പറഞ്ഞിരുന്നു. പക്ഷെ ന്യൂ ഇയര്‍ പ്രമാണിച്ച് കുറച്ചധികം കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി. ഇപ്പോള്‍ കഷ്ടപ്പെട്ട് അത് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിലും സജീവമാണ് ബീന ആന്റണി.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. 'പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. 

വര്‍ക്കൗട്ടിന് ശേഷം എടുത്ത വിയര്‍ത്തൊലിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. രശ്മി സോമന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും' എന്നൊക്കെ പറഞ്ഞ് പ്രചോദനം നല്‍കി ചിലര്‍ എത്തിയിട്ടുണ്ട്. വേണ്ട തടി കുറയ്‌ക്കേണ്ട, ഈ ലുക്കിലാണ് ചേച്ചി സുന്ദരി എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഏത് ലുക്കിലാണെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടമാണെന്ന് പറയുന്നവരുമുണ്ട്.

ഇത്തവണത്തെ ബിഗ്ഗ് ബോസ് സീസണ്‍ 6 ല്‍ ബീന ആന്റണിയും ഉണ്ട് എന്ന പ്രെഡിക്ഷന്‍ ലിസ്റ്റ് വന്നിരുന്നു. അത് സത്യമാണോ, ബിഗ്ഗ് ബോസിലുണ്ടാവുമോ എന്നൊക്കെയാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ കമന്റുകളോടൊന്നും ബീന ആന്റണി പ്രതികരിച്ചിട്ടില്ല.

'ഇൻഫ്ലുവൻസർമാരുടെയും കഷ്ടപ്പാട് എല്ലാവരും മനസിലാക്കണം' ലിന്‍റുവിന്‍റെ പരിഭവം

വിജയ് ദേവരകൊണ്ട രശ്മിക മന്ദന വിവാഹ നിശ്ചയം ഉടന്‍; പുറത്തുവരുന്ന വിവരം ഇങ്ങനെ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി