'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

Published : May 01, 2024, 04:18 PM IST
'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

Synopsis

നടികൻ എന്ന സിനിമയാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ ഭാവന പിന്നീട് മോളിവുഡിന്റെ മുൻനിര നായികയായി വളരുകയായിരുന്നു. ഒടുവിൽ മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും ഭാവന തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈ കാലയളവിൽ നേരിട്ട പ്രതിസന്ധികളെ എല്ലാം സധൈര്യം നേരിട്ട് മുന്നേറുന്ന ഭാവന തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ.  

റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെന്ന് ഭാവന പറയുന്നു. നടൻ അനൂപ് മേനോനുമായി വിവാഹം കഴിഞ്ഞെന്ന് വരെ കേട്ടു. ഞാൻ പലതവണ അബോർഷൻ ആയെന്ന് വരെ പലരും പറഞ്ഞെന്നും ഭാവന പറയുന്നു. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരന്നു നടിയുടെ പ്രതികരണം. 

"റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ ആണേൽ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. തിരിച്ചുവന്നു അങ്ങനെ കേട്ട് കേട്ട് എനിക്ക് വയ്യാതായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചു", എന്നാണ് ഭാവന പറഞ്ഞത്. 

രംഗണ്ണന് മുന്നിൽ വീണ് സ്റ്റീഫൻ നെടുമ്പള്ളി; കളക്ഷനുകൾ തൂഫാനാക്കി ആവേശം, മുന്നിൽ ആറ് സിനിമകൾ

അതേസമയം, നടികൻ എന്ന സിനിമയാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിൽ, ബാലു വർ​ഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ