
ആറ്റുകാൽ പൊങ്കാല തിരക്കിലാണ് തലസ്ഥാന നഗരി ഇന്ന്. ആയിരക്കരണക്കിണ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന് ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി പൊങ്കാലയിടാന്‍ എത്തിയിട്ടുണ്ട്.
"ഓരോ തവണയും ആദ്യമായി പൊങ്കാല ഇടുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എത്ര വര്‍ഷമായി ഞാന്‍ പൊങ്കാല ഇടാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒത്തിരി വര്‍ഷമായി. ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്. എല്ലാം എടുത്തോ ശരിയായോ പാകത്തിനാണോ എന്നൊക്കെ", എന്നാണ് ചിപ്പി പറഞ്ഞത്. മഴക്കാറ് ഉള്ളത് കൊണ്ട് ചൂടിന് ചെറിയ ശമനം ഉണ്ടെന്നും താരം പറയുന്നു.
അതേസമയം, പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായിരിക്കുകയാണ്. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം. രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ തടസമായില്ല.
നഗരത്തിനുളളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കിലാണ് നഗരം. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും.