'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി

Published : Feb 20, 2026, 10:30 PM IST
Actor vijay

Synopsis

'ജനനായകൻ' എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ് സിനിമ ഉപേക്ഷിക്കില്ലെന്ന് തമിഴ് നടി. രണ്ട് വർഷത്തിനുള്ളിൽ വിജയ് അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്ന് താൻ വിശ്വസിക്കുന്നതായി നടി അവകാശപ്പെടുന്നു.

തിറ്റാണ്ടുകളായി തമിഴ് സിനിമയുടെ തലപ്പത്ത് വിജയശ്രീലാളിതനായി നിൽക്കുന്ന താരമാണ് വിജയ്. ഒരു കാലത്ത് പരിസഹിച്ചവരെ കൊണ്ട് പിന്നീട് കയ്യടിപ്പിച്ച താരം തമിഴ് ബോക്സ് ഓഫീസിന്റെ തന്നെ തലവനായി മാറിയിരുന്നു. ജനനായകൻ എന്ന ചിത്രത്തിന് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. എന്നാൽ താരം സിനിമയിലേക്ക് തിരിച്ച് വരുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാമ് നടി.

തമിഴ് നടി സിന്തിയ ലൂർദ് ആണ് വിജയ് തിരിച്ചുവരുമെന്ന് പറയുന്നത്. നേരത്തെ നടിയുടെ ഒരു പ്രൊമോഷൻ വേളയിൽ വിജയിയോടൊപ്പം അഭിനയിക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. "ഞാൻ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കും. അദ്ദേഹം തീർച്ചയായും എൻ്റെ നിർമ്മാണ ചിത്രത്തിൽ അഭിനയിക്കും. ചിലർ പറയുന്നു അദ്ദേഹം സിനിമ ഉപേക്ഷിച്ചു എന്ന്, പക്ഷേ രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങൾ അത് കാണും.", എന്നായിരുന്നു സിന്തിയ അന്ന് പറഞ്ഞത്. ഈ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജയ് തിരിച്ചുവരുമെന്നും ​ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലും ഇപ്പോൾ സിന്തിയ ആവർത്തിച്ചിരിക്കുകയാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കലേഷ് രാമാനന്ദിന്‍റെ 'ഫെയ്‌സസ്' മാർച്ച്‌ 6ന് തീയറ്ററുകളിൽ
റിമ കല്ലിങ്കലിന്റെ 'തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി' ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു