ഒരുകൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയാൻ 'സൂപ്പർ സ്റ്റാർ കല്യാണി'; റിലീസ് ഓണത്തിന്

Published : Jul 28, 2024, 07:31 PM IST
ഒരുകൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയാൻ 'സൂപ്പർ സ്റ്റാർ കല്യാണി'; റിലീസ് ഓണത്തിന്

Synopsis

ഡയാന ഹമീദാണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രം തീയറ്ററിൽ റിലീസിങ്ങിന് ഒരുങ്ങുന്നു. രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി  ഓണം റിലീസായാണ് തിയറ്ററുകളില്‍ എത്തുക. 

ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദാണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

90കളിലെ സൂപ്പർസ്റ്റാർ, വിജയ് അഭിനയം നിർത്തിയാൽ ആ സ്ഥാനം പ്രശാന്തിന്: ശ്രദ്ധനേടി നടിയുടെ വാക്കുകൾ

ഗാനരചന രജീഷ്.വി രാജ. സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ, കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്. കോസ്റ്റുംസ് സുനീത. ആർട്ട്‌ സുബാഹു മുതുകാട്. സ്റ്റണ്ട് ബ്‌റൂസ്‌ലി രാജേഷ്, നൃത്തം ആന്റോ ജീൻ പോൾ.പ്രൊജക്റ്റ്‌ ഡിസൈനർ  ജോബി ജോൺ. പി ആർ ഒ എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ