
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓർമ്മയിൽ ഹൃദയകാരിയായ കുറിപ്പുമായി നടി ഗൗരി നന്ദ. മുൻപോട്ടുള്ള യാത്രയിൽ തനിക്ക് ഏറെ കരുത്തും പ്രചോദനവും നൽകിയ വ്യക്തിയായിരുന്നു സച്ചിയെന്ന് ഗൗരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സച്ചി അവസാനമായി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഗൗരി.
തന്റെയുള്ളിലെ കലാകാരിയെ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കാൻ സച്ചി സാർ തന്നെ വേണ്ടിവന്നുവെന്ന് ഗൗരി പറയുന്നു. ‘എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു’ എന്നും സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ഗൗരി നന്ദ കുറിച്ചു.
ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? ......എപ്പോഴും പറയുന്ന വാക്കുകൾ " ടാ നീ രക്ഷപെടും " ...ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു ...പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ ... ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ ?...എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ